Trisha fitness secrete Instagram
Health

നാൽപ്പത്തിരണ്ടിലും 25കാരിയുടെ ലുക്ക്, തൃഷയുടെ യുവത്വത്തിന് പിന്നിലെ രഹസ്യം

ട്രീൻ ടീ അല്ലെങ്കിൽ ഒരു ​ഗ്ലാസ് ചെറു ചൂടു വെള്ളം കുടിച്ചു കൊണ്ടാണ് താരം ഒരു ദിവസം ആരംഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നാൽപ്പത്തിരണ്ടാം വയസ്സിലും 25കാരിയുടെ ലുക്കും ചുറുചുറുക്കും കാത്തുസൂക്ഷിക്കുന്ന തൃഷ കൃഷ്ണന് തമിഴത്ത് ആരാധകർ ഏറെയാണ്. അച്ചടക്കമുള്ള ഫിറ്റ്നസ് ശീലങ്ങളും കർശന ഭക്ഷണക്രവുമാണ് തൻ്റെ യുവത്വത്തിൻ്റെ രഹസ്യമെന്ന് താരം തന്നെ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ട്രീൻ ടീ അല്ലെങ്കിൽ ഒരു ​ഗ്ലാസ് ചെറു ചൂടു വെള്ളം കുടിച്ചു കൊണ്ടാണ് താരം ഒരു ദിവസം ആരംഭിക്കുന്നത്. പകൽ സമയങ്ങളിൽ കൃത്യമായ ഇടവേളകളില്‍ വെള്ളമോ ഫ്രഷ് ജ്യൂസ് അടക്കമുള്ള പാനീയങ്ങളോ കുടിച്ച് ശരീരത്തിലെ ജലാംശം കാത്തു സൂക്ഷിക്കാനും തൃഷ ശ്രമിക്കാറുണ്ട്. ചായയും കാപ്പിയും പരമാവധി ഒഴിവാക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും കൂടുതലടങ്ങിയ മിതവും ആരോഗ്യകരവുമായ സന്തുലിതമായതുമായ ഭക്ഷണക്രമമാണ് പാലിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് ഇടയ്ക്ക് ഉപവസിക്കാറുണ്ടെന്നും താരം പറഞ്ഞു. ഡയറ്റിൽ നിന്ന് പഞ്ചസാരയും അമിതമായ എണ്ണയുമടങ്ങിയ ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കി.

വ്യായാമം മുടക്കാറില്ല

യോഗ, ഫങ്ഷനല്‍ ഫിറ്റ്‌നസ് ട്രെയ്‌നിങ്, കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ എന്നിവയാണ് പ്രധാനമായും താരത്തിൻ്റെ ഷെഡ്യൂളിലുള്ളത്. ജിമ്മില്‍ പ്രധാനമായും കെറ്റില്‍ബെല്‍ സ്വിങ്ങുകളും ഗോബ്ലറ്റ് സ്‌ക്വാട്ടുകളുമാണ് ചെയ്യാറുള്ളതെന്നും തൃഷ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതിന് പുറമെ നടത്തം, സൈക്ലിങ് പോലുള്ള വ്യായാമങ്ങളും താരം ചെയ്യാറുണ്ട്.

സോഷ്യൽമീഡിയയിൽ തൻ്റെ വർക്ക് ഔട്ട് വീഡിയോയും തൃഷ പങ്കുവയ്ക്കാറുണ്ട്. വ്യായാമം പോലെ തന്നെ ഉറക്കത്തിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മെഡിറ്റേഷനും തൃഷ മുന്‍ഗണന നല്‍കുന്നു.

Actress Trisha Krishnan Fitness and diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

കേരളം : പേരുമാറ്റ ബില്‍ ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കും

'എന്തുകൊണ്ട് സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല ?'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നയൻതാര

ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31