

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ത്രില്ലര്‍ ജയത്തിന് ശേഷം ഇന്ന് പാകിസ്ഥാനെ സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യ ഇറങ്ങും. ബംഗ്ലാദേശിലെ ധാക്കയിലുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് മത്സരം.VETO OTT പ്ലാറ്റ്ഫോമിലൂടെ മത്സരം തത്സമയം കാണാം.
ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനാകട്ടെ ചരിത്രത്തിലാദ്യമായാണ് സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. സെമി ഫൈനലില്‍ ഭൂട്ടാനെ 2-1ന് കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. പാകിസ്ഥാന്‍ ആതിഥേയരായ ബംഗ്ലാദേശിനെ ഏക ഗോളിന് മറികടന്നാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ 3-2ന് പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. 1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വര്‍ഷങ്ങളിലാണ് ഇന്ത്യ സാഫ് കപ്പ് ഉയര്‍ത്തിയത്. പാകിസ്ഥാന്‍ നാല് തവണ സെമിഫൈനല്‍ വരെയെത്തി. ഏറ്റവുമൊടുവില്‍ സെമി കളിച്ചത് 2018ല്‍. പതിനഞ്ച് എഡിഷനുകളുടെ ചരിത്രമുള്ള സാഫ് കപ്പില്‍ 14 തവണയും ഇന്ത്യ ഫൈനല്‍ കളിച്ചു. 2003 ല്‍ മാത്രമാണ് സെമി ഫൈനലില്‍ പുറത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates