

തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ തൊണ്ടി മുതലായ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി. വെള്ളായണിയില്‍ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 700 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തതെന്നാണ് സൂചന.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വെള്ളായണിയിലെ ഒരു ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടതായി മൊഴി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതി അനൂപ് ആണ് സ്വര്‍ണം കുഴിച്ചിട്ടതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
വയനാട്ടില്‍ നിന്നും പിടിയിലായപ്പോള്‍ പ്രതികളുടെ പക്കല്‍ നിന്നും 450 ഗ്രാം സ്വര്‍ണം കണ്ടെത്തി. സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് പകയാണെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ചയുടെ ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates