ബ്രഹ്മപുരം/ ചിത്രം: ടി പി സൂരജ് 
Health

മലിന വായു സ്ത്രീകളില്‍ അസ്ഥിക്ഷയം വേഗത്തിലാക്കും; നട്ടെല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും 

അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

വായു മലിനീകരണം അനിയന്ത്രിതമായ തോതിലാണ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ശ്വാസകോശ രോഗങ്ങളടക്കം പല ബുദ്ധിമുട്ടുകള്‍ക്കും ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ വളരെ വേഗത്തില്‍ അസ്ഥിക്ഷയം സംഭവിക്കാനും അന്തരീക്ഷമലിനീകരണം കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഈസ്ട്രജന്റെ കുറവ് മൂലം മാത്രമല്ല, മലിനമായ വായു ശ്വസിക്കുന്നതുകൊണ്ടും ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളുടെ അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കാനും അസ്ഥി ധാതുക്കളുടെ സാന്ദ്രത (ബിഎംഡി) കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് അന്തരീക്ഷ മലിനാകരണം കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും കാര്യമായ ഇടപെടല്‍ ആവശ്യമാണ്. ഇത് ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കാന്‍ വലിയ പങ്ക് വഹിക്കും, ഗവേഷകര്‍ പറഞ്ഞു.  മലിനീകരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

യു എസ്സിലെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന 9000ത്തോളം സ്ത്രീകളില്‍ സ്‌കാനിങ് നടത്തിയാണ് അസ്ഥികളുടെ ആരോഗ്യവും ശ്വസിക്കുന്ന വായുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. ആറ് വര്‍ഷ കാലയളവിനിടയില്‍ മൂന്ന് തവണ അസ്ഥികളുടെ സ്‌കാനിങ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണം അസ്ഥികളുടെ ആരോഗ്യം ഇരട്ടിവേഗത്തില്‍ ക്ഷയിക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിലുള്ള മലിനകണങ്ങള്‍ ശ്വസിച്ചതുമൂലം ആശുപത്രിയിലാകുന്നവരുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടെന്നും കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT