ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം 
Health

ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം: പഠനം

ഒരു കിലോ ഉപ്പില്‍ 89.15 മൈക്രോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ എന്ന നിരക്കില്‍ കണ്ടെത്തിയെന്നായിരുന്നു പഠനത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ല്ലാ ഇന്ത്യന്‍ ബ്രാന്‍ഡ് ഉപ്പിലും പഞ്ചസാരയിലും മാരകമായ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി ടോക്സിക് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സംഘടന നടത്തിയ പഠനം. ഓൺലൈൻ, പ്രാദേശിക വിപണി എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ 10 തരം ഉപ്പ്, അഞ്ച് തരം പഞ്ചസാര എന്നിവയിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി.

നാരുകൾ, ഉരുളകൾ, ഫിലിമുകൾ എന്നിങ്ങനെ പലരൂപത്തില്‍ 0.1 മില്ലിമീറ്റർ മുതൽ അഞ്ച് മില്ലിമീറ്റർ വലിപ്പത്തിലാണ് മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും ഉയര്‍ന്ന അളവില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതെന്ന് പഠനത്തില്‍ പറയുന്നു. ഒരു കിലോ ഉപ്പില്‍ 89.15 കഷ്ണങ്ങള്‍ എന്ന നിരക്കിലായിരുന്നു അത്. ഓഗാനിക് റോക്ക് സോള്‍ട്ടിലാണ് ഏറ്റവും കുറഞ്ഞ അളവില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതെന്ന് ടോക്സിക് ലിങ്ക് മേധാവി രവി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഞ്ചസാര സാമ്പിളുകളില്‍ കിലോയില്‍ 11.85 മുതൽ 68.25 കഷ്ണങ്ങള്‍ വരെ എന്ന നിരക്കിലായിരുന്നു മൈക്രോപ്ലാസ്റ്റിക് നിരക്ക്. പഞ്ചസാര, ഉപ്പ് തുടങ്ങിയവയില്‍ അടങ്ങിയ മൈക്രോപ്ലാസ്റ്റിക് അപകടസാധ്യത കുറയ്ക്കുന്നതിന് നയപരമായ സാങ്കേതിക സമീപനം സ്വീകരിക്കുന്നതിന് ഈ പഠനം സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യക്കാര്‍ ഒരു ദിവസം ശരാശരി 10.98 ഗ്രാം ഉപ്പും ഏകദേശം 10 സ്പൂണോളം പഞ്ചസാരയും കഴിക്കുന്നുണ്ടെന്നാണ് മുന്‍പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതിനെക്കാള്‍ കൂടുതലാണ്.

ആഗോള ആശങ്കയായി വളരുന്ന മൈക്രോപ്ലാസ്റ്റിക് എന്ന അപകടകാരി ആരോഗ്യത്തെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുന്നു. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക് കയറിക്കൂടാം. ശ്വാസകോശം, ഹൃദയം കൂടാതെ മുലപ്പാലിലൂടെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ഇത് പകരാമെന്നും സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

12 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് സ്കോളർഷിപ്പുമായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം അവസരം, മെയ് 31 നകം അപേക്ഷിക്കണം

സുഖോയ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു?; റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തെരച്ചില്‍

ഇനി കോഹ്‌ലിക്ക് ഒപ്പം സഞ്ജുവും; രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം

''എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്'', 'ഇരുണ്ടകാലം' പരസ്യ വിവാദത്തില്‍ തോമസ് ഐസക്

SCROLL FOR NEXT