Amitabh Bachchan  Instagram
Health

'വേ​ഗത്തിൽ ഓടിയിരുന്ന കാർ പെട്ടെന്ന് സ്പീഡ് ബ്രേക്കറിൽ കയറിയ പോലെ'; വാർദ്ധക്യത്തോട് പൊരുത്തപ്പെട്ടത് ഇങ്ങനെയെന്ന് അമിതാഭ് ബച്ചൻ

വാർദ്ധ്യമെന്നാൽ ശരീരത്തിന് പുറമെ ഉണ്ടാകുന്ന ചുളിവുകളും മാറ്റങ്ങളുമല്ല, പുതിയൊരു ജീവിതരീതിയെ ഉൾക്കൊള്ളാൻ ആവശ്യമായ മാനസികാവസ്ഥയെ കുറിച്ചും പഠിപ്പിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

രീരം പ്രായമാവുക എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. വാർദ്ധക്യമാകുന്നതിനൊപ്പം ആരോ​ഗ്യവും പരിസ്ഥിതിയും അതിനൊപ്പം ഒരുക്കുകയെന്നതാണ് പ്രധാനം. ഇന്ന് ലോക സീനിയർ സിറ്റിസൺ ദിനമാണ്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഇല്ലാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വാർദ്ധക്യത്തെ ആരോ​ഗ്യകരമായും സ്റ്റൈലിഷ് ആയും പിന്തുടരുന്നതിന്റെ ഏറ്റവും നല്ല ഉദാ​ഹരണമാണ് ബോളിവുഡിന്റെ ബി​ഗ് ബി, അമിതാഭ് ബച്ചൻ.

പ്രായമാകുന്ന പ്രക്രിയ തന്റെ ഏറ്റവും സാധാരണമായ ശീലങ്ങളെ പോലും എങ്ങനെ മാറ്റിമറിച്ചുവെന്ന് അമിതാഭ് ബച്ചന്‍ വെളിപ്പെടുത്തുന്നു. വാർദ്ധക്യത്തെ തുടർന്ന് ബാലന്‍സ് നഷ്ടമാകാതിരിക്കാന്‍ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചത്. ആദ്യം അത് പുച്ഛിച്ചെങ്കിലും പിന്നീട് അത് അനുസരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അപ്രതീക്ഷിതമായി സ്പീഡ് ബ്രേക്കറിലൂടെ കയറിയ ഒരു കാറിൻ്റെ അവസ്ഥ പോലെയാണ് വാർദ്ധക്യം. പൊരുത്തപ്പെടലും മെല്ലെ പോക്കും സാധാരണമാകുമെന്നും അദ്ദേഹം പറയുന്നു.

യുവത്വം ജീവിതത്തിൽ തളരാതെ വേ​ഗത കൈവരിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെങ്കിൽ വാർദ്ധക്യം സാവകാശവും മെല്ലെ നടക്കാനും പൊരുത്തപ്പെടാനുമൊക്കെ പരിശീലിപ്പിക്കും. വാർദ്ധ്യമെന്നാൽ ശരീരത്തിന് പുറമെ ഉണ്ടാകുന്ന ചുളിവുകളും മാറ്റങ്ങളുമല്ല, പുതിയൊരു ജീവിതരീതിയെ ഉൾക്കൊള്ളാൻ ആവശ്യമായ മാനസികാവസ്ഥയെ കുറിച്ചും പഠിപ്പിക്കുന്നു.

പ്രായക്കാർക്ക് വേണ്ടി വീട് ഒരുക്കുക

ചലനങ്ങളെ സഹായിക്കുന്നതിനായി വീട്ടിലുടനീളം ഹാൻഡിൽബാറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ബച്ചൻ പറയുന്നു. നടക്കുമ്പോഴും തിരിയുമ്പോഴും അല്ലെങ്കിൽ തറയിൽ നിന്ന് എന്തെങ്കിലും എത്താൻ കുനിയുമ്പോഴും ഇത് സഹായകരമാണ്. ഇത്തരത്തിലുള്ള പൊരുത്തപ്പെടൽ വാർദ്ധക്യ ഘട്ടത്തിൽ പ്രധാനമാണ്. വിരമിക്കൽ തയ്യാറെടുപ്പ് സാമ്പത്തികമായി മാത്രമല്ല, പാരിസ്ഥിതികമായും ആവശ്യമാണ്.

ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ദിനചര്യ

അമിതാഭ് ബച്ചൻ തന്റെ ആരോ​ഗ്യാവസ്ഥകളെ ചുറ്റിപ്പറ്റിയാണ് ദിനചര്യകളും ക്രമീകരിച്ചിരിക്കുന്നത്. അദ്ദേഹം നേരത്തെ ഭക്ഷണം കഴിക്കാനും നേരത്തെ ഉറങ്ങാനും ശ്രദ്ധിക്കുന്നു. വഴക്കം, ചലനശേഷി, സന്തുലിതാവസ്ഥ എന്നിവ നിലനിർത്തുന്നതിന് പ്രാണായാമം, യോ​ഗ, വ്യായാമങ്ങൾ എന്നിവ ദിനചര്യയുടെ ഭാഗമാക്കിയിരിക്കുന്നു. സ്ഥിരതയാണ് പ്രധാനം. അച്ചടക്കം തീവ്രതയേക്കാൾ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.

പ്രായവർക്ക് വേണ്ടി വീട് സുരക്ഷിതവും ലളിതവുമാക്കുക, കാര്യങ്ങൾ ചെയ്യുന്ന രീതികളിൽ മാറ്റം വരുത്തുക, ദൈനംദിന ഷെഡ്യൂളുകൾ പുനർവിചിന്തനം ചെയ്യുക എന്നിവ ബലഹീനതയുടെ സൂചനകളല്ല, മറിച്ച് പ്രതിരോധശേഷിയുടെ ലക്ഷണങ്ങളാണ്. ഈ പൊരുത്തപ്പെടുത്തലുകൾ പ്രായമായവരെ ആരോഗ്യകരമായ ജീവിതം പ്രാപ്തമാകുന്നതിനൊപ്പം കുറഞ്ഞ അപകടസാധ്യതയോടെ ജീവിതം നയിക്കുന്നതിനും സഹായിക്കും.

ലോക സീനിയർ സിറ്റിസൺസ് ദിനം; ചരിത്രം

ലോക സീനിയർ സിറ്റിസൺസ് ദിനം എന്ന ആശയം അമേരിക്കൻ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ്റേതാണ്. 1988 ഓഗസ്റ്റ് 19ന് റൊണാൾഡ് റീഗൻ ഒപ്പുവച്ച പ്രഖ്യാപനത്തിലൂടെ ഓഗസ്റ്റ് 21 ദേശീയ മുതിർന്ന പൗരന്മാരുടെ ദിനമായി മാറി. പിന്നീട് 1990 ഡിസംബർ 14ന് ഐക്യരാഷ്ട്ര പൊതുസഭ ഓഗസ്റ്റ് 21 അന്താരാഷ്ട്ര മുതിർന്ന പൗരന്മാരുടെ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. പ്രായമായവരെ ബാധിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം. 1991ലാണ് ആദ്യമായി ലോക സീനിയര്‍ സിറ്റിസണ്‍ ദിനം ആചരിക്കുന്നത്.

World Senior Citizens Day: Amitabh Bachchan Shares how Ageing is Altering His Lifestyle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT