Hair pack Meta AI Image
Health

മുടി തഴച്ചു വളരാൻ, സിംപിൾ നെല്ലിക്ക ഹെയർ പാക്കുകൾ

മുടിയുടെ വേരുകൾ ശക്തിപ്പെടാനും താരൻ കുറയ്ക്കാനും മുടിയുടെ തിളക്കം വ‍ർധിപ്പിക്കാനും സഹായിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങൾ അടങ്ങിയ നെല്ലിക്ക മുടിയുടെ ആരോ​ഗ്യത്തിന് അമൃതാണ്. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ടാനിസ് എന്നിവ മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് മുടിയുടെ വേരുകൾ ശക്തിപ്പെടാനും താരൻ കുറയ്ക്കാനും മുടിയുടെ തിളക്കം വ‍ർധിപ്പിക്കാനും സഹായിക്കുന്നു.

തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിച്ച് മുടിയുടെ വളർച്ച വ‍ർധിപ്പിക്കാൻ സഹായിക്കുന്ന നെല്ലിക്ക ഹെയർ പാക്കുകൾ പരീക്ഷിക്കാം.

നെല്ലിക്ക ഹെയർ പാക്ക്

  • 2-3 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും അൽപം തെെരും യോജിപ്പിച്ച് ഒരു ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് മുടിയിലും സ്കാൽപ്പിലും നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കാഠിന്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

  • രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അൽപം വെള്ളവും ചേർത്ത് യോജിപ്പിക്കുക. ഇത് മുടിയിലും സ്കാപ്പിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

  • രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, ഒരു ടേബിൾ സ്പൂൺ ഉലുവ‌ പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

Amla Hair Packs for hair growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍