Anurag Kashyap instagram
Health

ഡിപ്രഷന് പിന്നാലെ കടുത്ത മദ്യപാനം, രണ്ട് ഹൃദയാഘാതം; താൻ താനല്ലാതെ മാറിയ ആ ഇരുണ്ട കാലത്തെ കുറിച്ച് അനുരാ​ഗ് കശ്യപ്

53-ാം പിറന്നാൾ ആഘോഷിക്കുന്ന അനുരാ​ഗിന് മലയാളികൾ അടക്കമുള്ള ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

റൈഫൽ ക്ലബിലെ ചോര മണക്കുന്ന വില്ലനെ മലയാളികൾക്ക് മറക്കാനാവില്ല, ബോളിവുഡിൽ നിന്ന് മലയാളികളുടെ മനസിലേക്ക് അനുരാ​ഗ് കശ്യപ് എന്ന നടനെ പറച്ചു നട്ട ചിത്രമായിരുന്നു അത്. 53-ാം പിറന്നാൾ ആഘോഷിക്കുന്ന അനുരാ​ഗിന് മലയാളികൾ അടക്കമുള്ള ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിഷാദവും ഹൃദയാഘാതം ശരീരത്തിനും മനസിനും നൽകിയ മുറവ് ഉണക്കി അനുരാ​ഗ് ഇപ്പോൾ കരിയറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ആണ് ആരാധകരെ ഞെട്ടിച്ചത്.

2023 കാലഘട്ടത്തിലാണ് വിഷാദം തന്നെ വന്ന് മൂടിയതെന്ന് അനുരാ​ഗ് ഓർക്കുന്നു. ആരോ​ഗ്യത്തിന് വളരെ പ്രാധാന്യം നൽകി, വ്യായാമവും ഭക്ഷണവുമെല്ലാം ചിട്ടയോടെ പിന്തുടർന്നിരുന്നു. എന്നാൽ വിഷാദം തനിക്ക് തന്നെ തന്നെ നഷ്ടപ്പെടുത്തിയെന്നായിരുന്നു അടുത്തിടെ പേമ വെൽനസ് റീട്രീറ്റിന് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞത്. മദ്യത്തിൽ അഭയം തേടി. പിന്നീട് രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി.

ആത്മയും ആ കാലയളവില്‍ ഗുരുതരമായിരുന്നു. മരുന്നുകളുടെ ബലത്തിലായിരുന്നു ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്. എല്ലാം നഷ്ടമായെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചു. പരിശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ഡീഅഡിക്ഷന്‍ പ്രോഗ്രാമികളില്‍ പങ്കെടുത്തു. എന്നാല്‍ അതൊന്നും ഗുണം ചെയ്തില്ല, എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മുന്‍പ് ചെയ്തിരുന്ന കാര്യങ്ങള്‍ തന്നെയാണ് തുടര്‍ന്നും ചെയ്തിരുന്നത്. എന്നാല്‍ മാറ്റങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ശരീരഭാരം വളരെ അധികം വര്‍ധിച്ചു, മുടി കൊഴിച്ചില്‍ കലശലായി, നര ബാധിക്കാന്‍ തുടങ്ങി. ഇതെല്ലാം തന്നെ താന്‍ അല്ലാതെയാക്കിയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

27 കിലോ ശരീരഭാരം കുറച്ചു

ഡോക്ടറുടെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായി തന്നെ വളരെ കര്‍ശനമായ ഡയറ്റ് പിന്തുടര്‍ന്നു. അതിനൊപ്പം നിരവധി തെറാപ്പി സെഷനിലൂടെയും കടന്നു പോയി. ഇത് സമ്മര്‍ദങ്ങളോട് പൊരുത്തപ്പെടാനും നിയന്ത്രിക്കാനും പരുവപ്പെടുത്തി. 27 കിലോ ശരീരഭാരമാണ് കുറച്ചത്. 11 ദിവസത്തേക്ക് ലിക്വഡ് ഡയറ്റ് പിന്തുടര്‍ന്നിരുന്നു. അത് വളരെ കഠിനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അച്ചടക്കത്തോടെയുള്ള ഭക്ഷണക്രമം പിന്നീട് ഫലം കാണിച്ചു.

യോഗ ആയിരുന്നു സമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിച്ച മറ്റൊന്ന്. ദിവസവും പ്രാണായാമം ചെയ്തിരുന്നു. ഇത് മനസ് ശാന്തമാകാന്‍ പരിശീലിപ്പിച്ചു. സമ്മര്‍ദം നിയന്ത്രിക്കാന്‍ ഇത് വളരെ അധികം ഉപകാരപ്പെട്ടു. നമ്മള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുക ജോലിയെ കുറിച്ചായിരിക്കും. അതിന് ശേഷമാണ് ഭക്ഷണവും ഉറക്കവും വരിക. എന്നാല്‍ ഉറക്കം കുറഞ്ഞാല്‍ മറ്റൊന്നിലും ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

Anurag Kashyap Talks about depression and heart attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT