Apple juice Pexels
Health

ആപ്പിള്‍ ജ്യൂസ് ഒറ്റവലിക്ക് കുടിക്കണം, ഇല്ലെങ്കില്‍ പല്ലിന് പണിയാവും

അമിതമായി ആപ്പിൾ ജ്യൂസ് കുടിക്കുന്നവരിൽ ദന്ത രോ​ഗങ്ങൾ ഉണ്ടാകാം.

സമകാലിക മലയാളം ഡെസ്ക്

റ്റ് പഴങ്ങളുടെ ജ്യൂസ് പോലെയല്ല, ആപ്പിളിന്റെ ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പല്ലിന് പണി കിട്ടാം. ആപ്പിളിൽ മാലിക് ആസിഡ് എന്ന ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്‍റെ ഇനാമലിനെ ദുർബലമാക്കുന്നതാണ്. ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനോ പോടുകൾ വരാനോ കാരണമാകും. ആപ്പിളിൽ അടങ്ങിയ സ്വാഭാവിക പഞ്ചസാരയാണ് അടുത്ത വില്ലൻ.

ആപ്പിൾ ജ്യൂസ് ആയി കുടിക്കുമ്പോൾ ഈ പഞ്ചസാര വായിൽ തങ്ങി നിൽക്കുകയും വായിലുള്ള ബാക്ടീരിയകൾ ഈ പഞ്ചസാരയെ വിഘടിപ്പിച്ചു കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആസിഡ് വീണ്ടും പല്ലിന്‍റെ ഇനാമലിനെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അമിതമായി ആപ്പിൾ ജ്യൂസ് കുടിക്കുന്നവരിൽ ദന്ത രോ​ഗങ്ങൾ കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്തും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും സംയുക്തമായി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

ആപ്പിൾ ജ്യൂസ് എങ്ങനെ കുടിക്കണം

  • ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോൾ പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക.

  • ആപ്പിൾ ജ്യൂസ് വെള്ളം ചേർത്ത് നേർപ്പിച്ച് കുടിക്കുക.

  • സ്ട്രോ ഉപയോഗിക്കുന്നത് ആപ്പിൾ ജ്യൂസ് പല്ലുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കും.

  • ആപ്പിൾ ജ്യൂസ് കുടിച്ച ഉടൻ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലിൽ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും.

ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍

ആപ്പിളുകൾ അതേ കവറിൽ ഫ്രിജിലേയ്ക്ക് വെയ്ക്കാതെ ഓരോന്നുമെടുത്തു കടലാസിൽ പൊതിഞ്ഞതിനു ശേഷം ഒരു ചെറുകൂടയിലാക്കി ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ദിവസങ്ങൾ ആപ്പിൾ കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, പുതുമ നഷ്ടപ്പെടുകയുമില്ല.

Apple Juice may cause teeth damage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT