ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് മുട്ട. പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇത്രയധികം ഗുണങ്ങൾ ഉണ്ടെങ്കിലും മുട്ട ദിവസവും കഴിക്കുന്നത് നല്ലതാണോ എന്ന സംശയം മിക്ക ആളുകളിലും ഉണ്ടാകാം. അമിതമായാൽ എന്താണെങ്കിലും അത് വിഷമാണ്. മുട്ടയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഒരു പരിധിക്കപ്പുറം മുട്ട കഴിക്കുന്നത് ശരീരത്തിന് ഗുണം ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷവുമാണ്.
മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ്. 100 ഗ്രാം മുട്ടയിൽ ഏതാണ്ട് മൂന്നു ഗ്രാം പൂരിത കൊഴുപ്പും 200–300 മി.ഗ്രാം കൊളസ്ട്രോളുമുണ്ട്. മുട്ട അടങ്ങുന്ന പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കൾ കൊളസട്രോൾ ശരീരത്തിൽ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമേ ഭക്ഷണത്തില്‍ മുട്ട ഉൾപ്പെടുത്താൻ പാടുള്ളൂ.
ദിവസവും മുട്ട കഴിച്ചാൽ, അത് പകുതി മുട്ടയാണെങ്കിൽ പോലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് JAMA ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഒരു ദിവസം കഴിക്കാവുന്ന മുട്ടയുടെ അളവിനെക്കുറിച്ച് നമുക്ക് സംശയമുണ്ടാകും. ഇതിൻ്റെ എണ്ണം പലർക്കും പലതാണ്. എത്ര മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമനുസരിച്ചേ തീരുമാനിക്കാവൂ.
ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീര ഭാരം കൂടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കി വെള്ളക്കരു മാത്രമായി കഴിക്കുന്നത് നല്ലതാണ്.
പോഷകങ്ങൾ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ചിലർക്ക് തുടർച്ചയായ ഓക്കാനം അനുഭവപ്പെടുന്നതിനൊപ്പം അലർജിയും ഉണ്ടായേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates