

എണ്ണമയം അധികമായ ചര്‍മക്കാരില്‍ മുഖക്കുരു വളരെ സാധാരണമായ ഒരു ചര്‍മപ്രശ്നമാണ്. എങ്കില്‍പോലും ഇത് പലരുടെയും ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണ്. വെറുമൊരു സൗന്ദര്യപ്രശ്നമെന്നതിനെക്കാള്‍ ഉപരി മുഖക്കുരു ചില ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനയാകാമെന്ന് ആയുവേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും പറയുന്നു.
ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുകയാണ് ചെയ്യുന്നത്.
ആയുര്‍വേദത്തില്‍ മുഖത്തിന്‍റെ ഓരോ ഭാഗത്തും പ്രത്യക്ഷപ്പെടുന്ന കുരുക്കളും നമ്മുടെ ആന്തരിക ആരോഗ്യത്തിന്‍റെ സൂചനയാണെന്ന് വ്യക്തമാക്കുന്നു. കരള്‍ രോഗങ്ങള്‍ മുതല്‍ ദഹനക്കേട് വരെ മുഖക്കുരുവിലൂടെ അറിയാം.
ശരീരത്തിലെ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സെബം ഉത്പാദനം വർധിപ്പിക്കുന്നതിനും അധിക സെബം (എണ്ണമയം) സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിലേക്കും നയിക്കും. താടിയിലും താടിയെല്ലിലും പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ ഇത്തരം ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമായിരിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.
ഗട്ട് ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ വീക്കം, സെബം (ചർമ എണ്ണ) അമിത ഉൽപാദനം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് സുഷിരങ്ങൾ അടയുന്നതിനും പ്രത്യേകിച്ച് കവിളുകളിൽ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും.
പുരികങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ കരളിന്‍റെ മോശം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൈനീസ് പരമ്പരാഗത വൈദ്യത്തില്‍ പറയുന്നു. എന്നാല്‍ ആധുനിക വൈദ്യത്തില്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അനാരോഗ്യകരമായ ഭക്ഷണക്രമം, മാനസിക സമ്മര്‍ദം, അമിതമദ്യപാനം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമിത്.
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ നെറ്റിയിലുണ്ടാകുന്ന കുരുക്കള്‍ കരള്‍ രോഗങ്ങള്‍ അല്ലെങ്കില്‍ മൂത്രസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. മാത്രമല്ല, നിര്‍ജ്ജലീകരണം, അണുബാധ പോലുള്ള പ്രശ്മനങ്ങള്‍ മൂലം അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുടെയും സൂചനയായി ഇതിനെ കാണാമെന്ന് ചൈനീസ് വൈദ്യശാസ്ത്രത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates