പൊട്ടുമോ.. ഒട്ടിപ്പിടിക്കുമോ എന്ന ടെൻഷൻ വേണ്ട; മൺചട്ടിയെ നോൺസ്റ്റിക്ക് പാത്രങ്ങൾ പോലെ ആക്കാം

മീന്‍ കറിയാണെങ്കിലും സാമ്പാറായാലും മണ്‍പാത്രങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
clay pots
clay potsScreenshort
Updated on
2 min read

ലിയ ചേരുവകളൊന്നും ഇല്ലായിരുന്നെങ്കിലും അന്നത്തെ കറികള്‍ക്കൊക്കെ ഒരു പ്രത്യേക രുചിയായിരുന്നുവെന്ന് ഓര്‍മകളില്‍ നിന്ന് ഓര്‍ത്തെടുക്കുന്ന നിരവധി ആളുകളുണ്ട്. അതിന്റെ ഒരു പ്രധാന കാരണം അന്നത്തെ പാചക രീതി കൂടിയായിരുന്നു.

നോണ്‍സ്റ്റിക്ക്- പ്ലാസ്റ്റിക് പാത്രങ്ങള്‍ ആയിരുന്നില്ല, പകരം മണ്‍പാത്രങ്ങളായിരുന്നു അധികവും. മീന്‍ കറിയാണെങ്കിലും സാമ്പാറായാലും മണ്‍പാത്രങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

മണ്‍പാത്രങ്ങള്‍ എങ്ങനെ സീസണ്‍ ചെയ്യാം

മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്തു മാത്രമേ ഉപയോഗിക്കാവൂ. ഇല്ലെങ്കില്‍ അവ പെട്ടെന്ന് പൊട്ടി പോകാന്‍ കാരണമാകും. പല രീതിയില്‍ മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്യുന്നവരുണ്ട്. പുതുതായി വാങ്ങിയ ചട്ടി ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകുക.

ആദ്യത്തെ ദിവസം വെള്ളം ഒഴിച്ച് വയ്ക്കുക. രണ്ടാം ദിവസം കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക. അടുത്ത മൂന്ന് ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. നാലാം ദിവസം ചട്ടി നന്നായി കഴുകി ഉണക്കുക. ശേഷം ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. എണ്ണ പൂർണ്ണമായും ആഗിരണം ചെയ്ത് ഉണക്കാം. ശേഷം ചട്ടി അടുപ്പത്ത് വച്ച്, 1-2 ടേബിൾസ്പൂൺ അരച്ച തേങ്ങ ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടി ഇട്ടു നിറയെ വെള്ളം ഒഴിക്കുക. ഇത് തിളപ്പിച്ച ശേഷം, സ്റ്റൗ ഓഫ് ചെയ്ത് ചട്ടി വെയിലത്ത് ഉണക്കുക. ഇനി ഇത് നേരിട്ട് ഉപയോഗിക്കാം.

മൺചട്ടിയില്‍ നിറയെ വെള്ളം ഒഴിച്ച് മൂന്ന് ടേബിൾ സ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക ചെറിയ തീയില്‍ നന്നായി തിളയ്ക്കുന്നതു വരെ കാത്തിരിക്കുക. പകുതി വറ്റിക്കഴിഞ്ഞാൽ ഇനി തീ ഓഫ് ചെയ്യാം. അതിനുശേഷം ഇത് ചൂടാറാനായിട്ട് മാറ്റിവയ്ക്കുക. നന്നായി ചൂടാറിയതിനു ശേഷം ഈ വെള്ളം കളഞ്ഞിട്ട് കടലപ്പൊടി വച്ച് ചട്ടി കഴുകിയെടുക്കാം. ശേഷം ഒരു തുണി വച്ച് തുടച്ച്, കുറച്ചു വെളിച്ചെണ്ണ അകത്തും പുറത്തും തേച്ച് തേച്ചുകൊടുക്കാം. ഈ രീതിയിൽ ചട്ടി പെട്ടെന്ന് തന്നെ മയക്കിയെടുക്കാം.

clay pots
ചിയ വിത്തുകളോ ഫ്ലാക്സ് വിത്തുകളോ ഹൃദയത്തിന് നല്ലത്? ഇനി കൺഫ്യൂഷൻ വേണ്ട

ചട്ടി അടുപ്പത്ത് വച്ചതിനു ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക, അതിലേക്ക് ഉള്ളിയിട്ട് നന്നായി വഴറ്റിയെടുക്കുക. മീഡിയം സൈസിലുള്ള സവാള വേണം എടുക്കാൻ ആയിട്ട് ഇത് നന്നായി ബ്രൗൺ കളർ ആകുന്നവരെ വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ചൂടാറിയശേഷം ഇത് കളഞ്ഞിട്ട് കടലപ്പൊടി വച്ച് ചട്ടി നന്നായി കഴുകിയെടുക്കാം തുടച്ചതിനു ശേഷം എണ്ണ തേച്ചു വയ്ക്കാം.

clay pots
'നീ ഒഴിക്കളിയാ!' കുടിയന്മാരെ സൃഷ്ടിക്കുന്ന തലയ്ക്കുള്ളിലെ ആ 'വില്ലനെ' കണ്ടെത്തി ഗവേഷകര്‍

ചട്ടി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ചകിരി ഉപയോഗിച്ചു മാത്രം ചട്ടി കഴുകുന്നതാണ് നല്ലത്. സോപ്പ്, മെറ്റല്‍ സ്ക്രബ്ബര്‍ ഒഴിവാക്കാം.

  • ഒഴിഞ്ഞ ചട്ടി ചൂടാക്കരുത്, പാത്രം അമിതമായി ചൂടാക്കുന്നത് വിള്ളലുകള്‍ ഉണ്ടാക്കും.

  • പാചകം ചെയ്‌തതിന് ശേഷം ഒറ്റയടിക്ക് ചട്ടിയിലേക്ക് തണുത്ത വെള്ളം ഒഴിക്കരുത്.

Summary

How to season clay pots, different methods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com