

ജീവിതശൈലീരോഗങ്ങളുടെ വര്‍ധന ആരോഗ്യക്കാര്യത്തിലും ഭക്ഷണശീലത്തിലുമൊക്കെ നമ്മെ മാറ്റി ചിന്തിപ്പിച്ചു. അതിന്റെ ഫലമായി ചെറുധാന്യങ്ങളും വിത്തുകളുമൊക്കെ വലിയ രീതിയില്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി. അങ്ങനെ വളരെ പെട്ടെന്ന് പ്രശസ്തരായവരാണ് ചിയ വിത്തുകളും ഫ്ലാക്ലസ് വിത്തുകളും. ഇതില്‍ ആരോഗ്യഗുണത്തില്‍ കേമന്‍ ആണാണെന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോകും.
കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ ഭീമനാണ്. ഇതില്‍ നാരുകള്‍, ഓമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളിന്‍റെ അളവു കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്ളതിനാൽ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ഒരു ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാനും സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒമേഗ 3 ഫാറ്റി ആസിഡുകൾ ചിയ സീഡുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുമൊക്കെ ഇത് സഹായകരമാണ്. കാൽസ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നത് കൊണ്ടു എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.
ചിയ വിത്തുകളിൽ എന്ന പോലെ തന്നെ ഫ്ലാക്‌സ് സീഡുകളിലും വലിയ അളവിൽ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പത്തിലാക്കും. ഇത് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ വളരെ ഉപകാരപ്രദമാണ്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനുപകരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ വിത്തുകളിൽ. കൊളസ്ട്രോളിനെ എന്നപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡുകൾ സഹായകരമാണ്. ധാരാളം പ്രോട്ടീനും ഇതിലുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ തടയുന്നതു പോലെ തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും കഴിയും.
ഫ്ലാക്സ് വിത്തുകളില്‍ അടങ്ങിയ മറ്റൊരു പ്രധാന ഘടകം, ലിഗ്നാൻ ആണ്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഈ സസ്യ സംയുക്തത്തിന് കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates