അത്താഴം അമിതമായോ? നിയന്ത്രിക്കാൻ മൂന്ന് ടിപ്സ്

രാത്രിയില്‍ അമിതമായി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Man eating dinner
Heavy DinnerMeta AI Image
Updated on
1 min read

രീരഭാ​രം കുറയ്ക്കാൻ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്. രാത്രിയാകുമ്പോള്‍ ഇക്കൂട്ടര്‍ വയറുനിറയെ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാൽ അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം അമിതവണ്ണത്തിന് കാരണമാകുമെന്ന് മാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്യും.

അമിതമായി ഭക്ഷണം കഴിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ആളുകള്‍ സമ്മര്‍ദത്തിലാകുമ്പോള്‍ കണക്കില്ലാതെ ഭക്ഷണം അകത്താക്കും. ചിലര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഭക്ഷണം കഴിച്ചായിരിക്കും ഉന്മേഷം കണ്ടെത്തുന്നത്. എന്നാല്‍ ദിവസേനയുള്ള നമ്മുടെ ആഹാരക്രമം ചിട്ടപ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രിയില്‍ അമിതമായി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

Man eating dinner
ബദാം നല്ലതു തന്നെ, എന്നാൽ കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
  • പ്രോട്ടീന്‍ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് ഉറപ്പുവരുത്തണം. ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കാം, എപ്പോഴും ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

  • മൂന്ന് തവണ വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കാം.

Man eating dinner
കുളിക്കുന്നതിന് തൊട്ടു മുൻപും ശേഷവും ഭക്ഷണം കഴിക്കാൻ പാടില്ല, കാരണം ഇതാണ്
  • ഡ്രൈ ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ് എന്നിവ ഉള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കുക്കുമ്പർ, തക്കാളി, ക്യാരറ്റ് എന്നിവയുടെ ജ്യൂസ്, മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡ്, ചപ്പാത്തിയും പച്ചക്കറികളും, സൂപ്പ്, ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ഫിഷ്, പുഴുങ്ങിയ മുട്ട, ഇഡ്ഢലി എന്നവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

Summary

Weight Loss tips: tips to avoid heavy dinner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com