

ആരോഗ്യമുള്ള തലമുടി മിക്കയാളുകള്‍ക്കും അവരുടെ ആത്മവിശ്വാസത്തിന്‍റെ കൂടി ഭാഗമാണ്. എന്നാല്‍ പലപ്പോഴും മുടിയുടെ ആരോഗ്യം നിലനിര്‍ത്താണാണ് പ്രയാനം. കറുത്ത ഇടതൂർന്ന തലമുടി കിട്ടാൻ ഒരുപാട് ഓടേണ്ട, അടുക്കളയില്‍ നമ്മള്‍ ദൈനംദിനം ഉപയോഗിച്ചുന്ന ചേരുവകള്‍ കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം.
മുടിയിലും തലയോട്ടിയിലും ശുദ്ധമായ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു തന്നെയാണ് ഏറ്റവും ആരോഗ്യകരം. വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് സ്കാല്‍പ്പിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാത്രമല്ല, വെളിച്ചെണ്ണ മികച്ച ഒരു മോസ്ചറൈസര്‍ കൂടിയാണ്. ഇത് ചര്‍മത്തിനും മുടിക്കും മികച്ച ഘടന നല്‍കും. വരണ്ട മുടിയുള്ളവര്‍ക്ക് ഇത് വളരെ അനുയോജ്യമാണ്.
പച്ചരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളമൂറ്റി മാറ്റിവയ്ക്കുക. ശേഷം പച്ചരി വേവിക്കാം. ഇനി ചോറും അരി കുതിർത്ത വെള്ളവും നന്നായി യോജിപ്പിച്ച് കുഴമ്പു പരുവത്തില്‍ ശിരോചര്‍മത്തിലും മുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് മുടി ബലമുള്ളതും തിളക്കമുള്ളതാക്കാനും സഹായിക്കും.
റോസ്മേരി ഉണക്കിപ്പൊടിച്ചതും കറ്റാർവാഴ കാമ്പും യോജിപ്പിച്ചു മുടിയിലും സ്കാല്‍പ്പിലും പുരട്ടുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ചതും തൈരും ചേർത്തു തലയിൽ പാക്ക് രൂപത്തില്‍ ഇടുന്നത് അകാലനരയ്ക്കും ഗുണം ചെയ്യും.
ആരിവേപ്പില ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും യോജിപ്പിച്ചു തലയിൽ പുരട്ടുന്നത് താരൻ മാറാന്‍ ഉത്തമമാണ്.
മാസത്തിൽ ഒരു തവണ ശിരോചർമം സ്ക്രബ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് താരനും വരണ്ട ചർമവും അകറ്റാൻ സഹായിക്കും. അതിനായി, ചെറിയ തരിയുള്ള പഞ്ചസാരയും ഒലിവ് ഓയിലും യോജിപ്പിച്ച് തലയിൽ പുരട്ടി മെല്ലേ മസാജ് ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates