woman wearing sunscreen
how to select sunscreenPexels

ചുമ്മാ വാരി പൊത്തരുത്, ചര്‍മം അറിഞ്ഞു സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം, 6 പാര്‍ശ്വഫലങ്ങള്‍

ചര്‍മത്തിന് യോജിക്കാത്ത സണ്‍സ്ക്രീന്‍ പുരട്ടിയാല്‍ ചര്‍മത്തില്‍ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മുതല്‍ ചര്‍മത്തിലെ കാന്‍സര്‍ വരെയുള്ള ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
Published on

ര്‍മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. എന്നാല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ ചര്‍മത്തിന് പണികിട്ടും. വില കൂടിയ ബാന്‍ഡിന്റെ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചുവെന്ന് പറഞ്ഞിട്ടു കാര്യമില്ല, അത് നിങ്ങളുടെ ചര്‍മത്തിന് യോജിച്ചതാണോ എന്നുള്ളതാണ് പ്രധാനം.

പ്രധാനമായും സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുകയാണ് സണ്‍സ്ക്രീനുകളുടെ ധര്‍മമെങ്കിലും നിങ്ങളുടെ ചര്‍മത്തിന് യോജിക്കാത്ത സണ്‍സ്ക്രീന്‍ പുരട്ടിയാല്‍ ചര്‍മത്തില്‍ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മുതല്‍ ചര്‍മത്തിലെ കാന്‍സര്‍ വരെയുള്ള ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചര്‍മം തൂങ്ങുക, ചര്‍മത്തില്‍ ചുളിവ്‌ വീഴുക, സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ മൂലമുള്ള മെലാനിന്‍ നിക്ഷേപം എന്നിവയ്‌ക്കെല്ലാം സാധ്യത ഉണ്ട്‌.

സണ്‍സ്ക്രീന്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മുഖക്കുരുവും എണ്ണമയമുള്ളതുമായ ചര്‍മം

എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചര്‍മമാണ് നിങ്ങളുടെതങ്കില്‍ കട്ടിയുള്ളതും എണ്ണമയമുള്ളതുമായ സൺസ്‌ക്രീനുകൾ നിങ്ങളുടെ ചര്‍മത്തിന് യോജിക്കുന്നതല്ല. ഭാരം കുറഞ്ഞ നോൺ-കോമഡോജെനിക് ജെൽ അധിഷ്ഠിത അല്ലെങ്കിൽ പൊടി രൂപത്തിലുള്ള സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ചര്‍മ അലർജി

സൺസ്ക്രീനുകളില്‍ അടങ്ങിയ ഓക്സിബെൻസോൺ അല്ലെങ്കിൽ അവോബെൻസോൺ പോലുള്ള കെമിക്കൽ ഫിൽട്ടറുകള്‍ ചിലരില്‍ അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാക്കാം. സണ്‍സ്ക്രീന്‍ അലര്‍ജി ഉള്ളവര്‍ സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയ മിനറൽ (ഫിസിക്കൽ) സൺസ്ക്രീനുകളിലേക്ക് മാറാവുന്നതാണ്. അവ ചർമത്തിന് മൃദുവും സെൻസിറ്റീവ് ചര്‍മമുള്ളവര്‍ക്ക് സുരക്ഷിതവുമാണ്. പൂർണ്ണമായി പ്രയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പാച്ച്-ടെസ്റ്റ് ചെയ്യുക.

കണ്ണിന് അസ്വസ്ഥത

സൺസ്‌ക്രീൻ വിയർപ്പിനൊപ്പം കണ്ണുകളിലേക്ക് ഒലിച്ചിറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ കണ്ണിന് ചൊറിച്ചില്‍, കണ്ണുനീര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് ഒഴിവാക്കാന്‍ കണ്ണിനു ചുറ്റും സൺസ്‌ക്രീൻ സ്റ്റിക്കുകൾ ഉപയോഗിക്കുക.

ഹോർമോൺ തകരാറുകൾ

ചില സൺസ്ക്രീനില്‍ അടങ്ങിയ ഓക്സിബെൻസോൺ പോലുള്ള ഘടകങ്ങള്‍ ശരീരത്തിലെ ഈസ്ട്രജനെ അനുകരിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്റ്ററുകളായി പ്രവർത്തിച്ചേക്കാം. ഇത് ഗര്‍ഭിണികള്‍ക്ക് പ്രത്യേകിച്ചും സുരക്ഷിതമാകണമെന്നില്ല. പകരം മിനറൽ അധിഷ്ഠിതവും സുഗന്ധമില്ലാത്തതുമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.

ഹൈപ്പർപിഗ്മെന്റേഷൻ കൂടുതൽ വഷളാക്കും

ചില സൺസ്‌ക്രീനുകൾ കറുത്ത പാടുകളോ മെലാസ്മയോ കൂടുതൽ വഷളാക്കും. സണ്‍സ്ക്രീനില്‍ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ, ആൽക്കഹോൾ തുടങ്ങിയ ചേരുവകൾ മെലാനിൻ അടങ്ങിയ ചർമത്തെ പ്രകോപിപ്പിക്കും, ഇത് കൂടുതൽ പിഗ്മെന്റേഷനിലേക്ക് നയിക്കും. അത്തരക്കാര്‍ മികച്ച സംരക്ഷണം നൽകുന്ന അയണ്‍ ഓക്സൈഡുകൾ അടങ്ങിയ സൺസ്‌ക്രീനുകൾ വാങ്ങുന്നതാണ് നല്ലത്.

woman wearing sunscreen
കൂള്‍ ആകാന്‍ മാത്രമല്ല, ചര്‍മം തിളങ്ങാനും 'കോള്‍ഡ് വാട്ടര്‍'

വരൾച്ച ഉണ്ടാക്കും

വരണ്ട ചര്‍മം ഉള്ളവര്‍ ആൽക്കഹോൾ അടങ്ങിയ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ഈർപ്പം ഇല്ലാതാക്കും. ആദ്യം ഉപയോഗിക്കുമ്പോള്‍ നല്ലതാണെന്ന് തോന്നാമെങ്കിലും ദീര്‍ഘകാല ഉപയോഗം സുരക്ഷിതമല്ല. സന്തുലിതാവസ്ഥ നിലനിർത്താൻ ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള അധിക മോയ്‌സ്ചറൈസറുകൾ അടങ്ങിയ ജലാംശം നൽകുന്ന ക്രീമുകൾ തിരഞ്ഞെടുക്കുക.

woman wearing sunscreen
കുളിക്കുന്നതിന് തൊട്ടു മുൻപും ശേഷവും ഭക്ഷണം കഴിക്കാൻ പാടില്ല, കാരണം ഇതാണ്

ചര്‍മത്തിന് അനുസരിച്ച് സണ്‍സ്ക്രീന്‍

  • എണ്ണമയമുള്ള ചർമം: ജെല്‍ അല്ലെങ്കില്‍ പൊടി രൂപത്തിലുള്ള സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുക.

  • വരണ്ട ചർമം: മോയ്സ്ചറൈസിങ് ക്രീമുകൾ ഉപയോഗിക്കുക.

  • സെൻസിറ്റീവ് ചർമം: ധാതുക്കൾ, സുഗന്ധദ്രവ്യങ്ങൾ ഇല്ലാത്ത സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കാം.

  • ഗർഭിണികൾ: സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡൈ ഓക്സൈഡ് എന്നിവ ഉപയോഗിക്കുക.

Summary

Not all sunscreens are safe for every skin type, six hidden side effects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com