കൂള്‍ ആകാന്‍ മാത്രമല്ല, ചര്‍മം തിളങ്ങാനും 'കോള്‍ഡ് വാട്ടര്‍'

രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ശീലമാക്കിയാൽ ഒന്നല്ല, പലതുണ്ട് ​ഗുണം.
washing face with cold water
washing face with cold waterPexels
Updated on
1 min read

വേനൽക്കാലത്താണ് ഫ്രിഡ്ജിൽ വെള്ളം കൂടുതലായും സൂക്ഷിക്കുക. എന്നാൽ ഇനി കാലാവസ്ഥ മാറുന്നതു നോക്കേണ്ട, ദിവസവും ഫ്രിഡ്ജിൽ ഒരു കുപ്പി വെള്ളം സൂക്ഷിക്കാം. ഇത് കുടിക്കാൻ അല്ല, മുഖം കഴികാനാണ്. രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ശീലമാക്കിയാൽ ഒന്നല്ല, പലതുണ്ട് ​ഗുണം.

  • ഉറക്കച്ചടവു മാറി ചർമം ഫ്രഷ് ആകാനും ഊന്മേഷം കിട്ടാനും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ഉപകാരം ചെയ്യും. ഇത് മുഖത്തിന് ഒരു ഫ്രഷ് ലുക്ക് തരും.

  • രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും മുഖം തണുത്തവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്.

washing face with cold water
പല മീനിനും വ്യത്യസ്ത ഗുണങ്ങള്‍, വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • പ്രായമാകുന്തോറും ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടും. ദിവസവും തണുത്തവെള്ളത്തിൽ മുഖം കഴുകുന്നത് ചർമം മുറുകാനും സുഷിരങ്ങൾ വൃത്തിയാകാനും സഹായിക്കും.

  • മഴക്കാലത്ത് പൊടി, മണ്ണ്, എണ്ണ എന്നിവ കാരണം ചർമത്തിൽ മുഖക്കുരു ഉണ്ടാകും. ദിവസവും രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമത്തെ ആരോഗ്യകരവും പുതുമയുള്ളതുമാക്കി നിലനിർത്തുന്നു.

washing face with cold water
ബദാം നല്ലതു തന്നെ, എന്നാൽ കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
  • മലിനീകരണവും സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ചർമത്തെ അയവുള്ളതാക്കുന്നു. ഇത് പരിഹരിക്കാനും മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.

  • അമിത എണ്ണമയമുള്ള ചര്‍മക്കാര്‍ ദിവസവും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്, ചര്‍മത്തിലെ അമിത എണ്ണമയം നീക്കം ചെയ്യാനും മുഖം തിളങ്ങാനും സഹായിക്കും.

Summary

Skin Care: Washing Face with cold water has many benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com