Health

കുട്ടികളിലെ ആസ്ത്മ; നിങ്ങളുടെ വീട് എങ്ങനെ ട്രി​ഗർ-ഫ്രീ ആയി സൂക്ഷിക്കാം

വീട്ടില്‍ കുട്ടികള്‍ക്ക് ആസ്ത്മ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍ തിരിച്ചറിയാതെ പോകരുത്.

സമകാലിക മലയാളം ഡെസ്ക്

ലിനീകരണം മുതൽ പൂമ്പൊടിയുമായുള്ള സമ്പർക്കം വരെ, വ്യത്യസ്തമായ ട്രി​ഗറുകൾ കുട്ടികളിൽ ആസ്ത്മയ്ക്ക് കാരണമാകാം. നെഞ്ചുവേദന, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ ആസ്ത്മയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിലേക്ക് ഇത് നയിക്കാം. ഈ ട്രി​ഗറുകൾ ഒഴിവാക്കുന്നത് കുട്ടികളിലെ ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കും. പല കുട്ടികള്‍ക്കും പുറമെ ഉള്ളതിനെക്കാള്‍ വീട്ടില്‍ നിന്നാണ് ഇത്തരം ട്രിഗറുകള്‍ ഉണ്ടാകുന്നത്. വീട്ടില്‍ കുട്ടികള്‍ക്ക് ആസ്ത്മ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍ തിരിച്ചറിയാതെ പോകരുത്.

നിങ്ങളുടെ ഹോം ട്രിഗർ-ഫ്രീ ആയി നിലനിർത്താനുള്ള ചില വഴികൾ ഇതാ...

അടുപ്പുകളില്‍ നിന്നുയരുന്ന പുക

നിങ്ങളുടെ വീട്ടില്‍ പാചകം ചെയ്യാന്‍ ഏത് തരം അടുപ്പാണ് ഉപയോഗിക്കുന്നത്? ​ഗ്യാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയവ കത്തിക്കുന്നതിൽ നിന്നുയരുന്ന പുക ചില കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം. ഇവയിൽ നിന്നുണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡ് ആണ് വില്ലൻ. ഈ വാതകത്തെ കണ്ണിന് കാണാന്‍ കഴിയില്ലെങ്കിലും മൂക്കിനും കണ്ണിനും തൊണ്ടയിലും ഇത് അസ്വസ്ഥതയുണ്ടക്കുന്നതിനൊപ്പം ആസ്ത്മ ട്രി​ഗർ ചെയ്യാനും സാധിക്കും.

  • പാചകം ചെയ്യുമ്പോൾ ഇത്തരത്തിൽ സ്റ്റൗ അല്ലെങ്കിൽ അടുപ്പ് നിന്നുണ്ടാകുന്ന വാതകം വീടിനകത്ത് തങ്ങിനിൽക്കാതെ പുറത്തേക്ക് പോകുന്നുവെന്ന് ഉറപ്പാക്കുക. ഇതിനായി ജനൽ അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്.

  • വർഷം തോറും അടുപ്പുകൾ വൃത്തിയാക്കുകയും പുക പരിശോധിക്കുകയും വേണം.

കെമിക്കലുകൾ സൂക്ഷിക്കുക

ശുചീകരണ സാമഗ്രികൾ, പെയിൻ്റ്, ചോക്ക്, കീടനാശിനി, ചില പെർഫ്യൂം, സോപ്പുകൾ, തുടങ്ങിയ ​ഗാർഹിക ഉൽപന്നങ്ങളും ചില കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം. ശക്തമായ മണുള്ള ഏതൊരു ഉൽപന്നവും വായുവിലേക്ക് രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ആസ്ത്മയുള്ള ഒരു കുട്ടിക്ക് ഇത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാം.

  • ക്ലീനിംഗ് ഉൽപന്നങ്ങൾ കുട്ടിയുടെ കയ്യെത്താത്ത ദൂരത്ത് സൂക്ഷിക്കുക

  • സോപ്പ്, ഷാംപൂ, ഡിറ്റർജൻ്റുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ മണമില്ലാത്തത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

  • ക്ലീനർ ഉപയോഗിച്ച് വീട് വൃത്തിയാക്കുമ്പോൾ വീട്ടിലേക്ക് ശുദ്ധവായു കയറ്റിവിടുന്ന തരത്തിൽ ജനൽ തുറന്നിടുക

  • പെയിന്റ്, മഷി, ചോക്ക് പോലുള്ളവ ഉപയോ​ഗിക്കുമ്പോൾ അവ കൃത്യമായി മൂടിയോടു കൂടി അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

  • എയർ ഫ്രഷ്നറുകളും സുഗന്ധമുള്ള മെഴുകുതിരികളും ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.

വളർത്തു മൃ​ഗങ്ങൾ, പ്രാണികൾ, പൂപ്പൽ

വീടിനുള്ളിലെ പൂപ്പൽ, വളർത്തുമൃ​ഗങ്ങൾ, ചില പ്രാണികൾ എന്നിവയും ചില കുട്ടികളിൽ സാധാരണ ഉണ്ടാകുന്ന ആസ്ത്മ ട്രി​ഗറുകളാണ്.

  • കുട്ടികള്‍ വീടിനുള്ളില്‍ കളിക്കുന്നിടത്തും ഉറങ്ങുന്നിടത്തും വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക.

  • വളർത്തുമൃഗങ്ങളുമായി കളിച്ചതിന് ശേഷം കുട്ടികള്‍ കൈയും മുഖവും കഴുകുന്നുവെന്ന് ഉറപ്പാക്കുക.

  • ഈര്‍പ്പം മൂലമുണ്ടാകുന്ന പൂപ്പല്‍ തടയുന്നതിന് വീട് കൃത്യമായി പരിപാലിക്കുക

സെക്കൻഡ് ഹാൻഡ് പുകവലി

കുട്ടികളില്‍ ആസ്ത്മ ട്രിഗര്‍ ചെയ്യുന്ന ഏറ്റവും സാധാരണയായ ഘടകമാണ് സെക്കൻഡ് ഹാൻഡ് പുകവലി. കുട്ടികള്‍ക്ക് സമീപം പുകവലിക്കുന്നത് അവരില്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ചില കുട്ടികൾക്ക് വസ്ത്രത്തിൽ പുകയുടെ ഗന്ധം നിൽക്കുന്നതു പോലും ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കും.

  • മുതിർന്നവർ വീട്ടിലോ കാറിലോ പുകവലിക്കുന്നത് ഒഴിവാക്കുക

  • പുകവലിക്കേണ്ടി വന്നാൽ ജനലുകള്‍ക്കും വാതിലുകള്‍ക്കും അകലെ നിന്ന് വലിക്കുക. പുകവലിക്ക് ശേഷം കൈ കഴുകുന്നത് ഉറപ്പാക്കുക. നിങ്ങളുടെ കുട്ടിയുടെ ആസ്ത്മ പുകവലി മൂലം ഉണ്ടാകുന്നതാണെങ്കിൽ വസ്ത്രം മാറുന്നതും നല്ലതാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT