baby health Pexels
Health

കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ? ഈ മൂന്ന് കാര്യങ്ങള്‍ ഒഴിവാക്കണം

ചില ചേരുവകള്‍ അവരുടെ ചര്‍മത്തില്‍ അസ്വസ്ഥത, അലര്‍ജി, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം.

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങൾക്ക് ഓരോ സാധനങ്ങളും വാങ്ങുമ്പോൾ അത്രമേൽ ശ്രദ്ധ നമ്മൾ കൊടുക്കാറുണ്ട്, പ്രത്യേകിച്ച് ചർമത്തിന്റെ കാര്യത്തിൽ. എന്നാൽ ആരോഗ്യകരമെന്ന് തോന്നുമെങ്കിലും ഉല്‍പ്പന്നങ്ങളുടെ പുറത്തെ ലേബല്‍ പോലെ എല്ലാം അവരുടെ ചര്‍മത്തിന് നല്ലതാകണമെന്നില്ല.

ചില ചേരുവകള്‍ അവരുടെ ചര്‍മത്തില്‍ അസ്വസ്ഥത, അലര്‍ജി, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എപ്പോഴും മൃദുവും സുഗന്ധദ്രവ്യങ്ങളില്ലാത്തതും ഡെര്‍മറ്റോളജിസ്റ്റ് അംഗീകരിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ തിരിഞ്ഞെടുക്കുക.

കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങള്‍

ടാൽക്കം പൗഡർ

കുഞ്ഞുങ്ങളെ കുളിപ്പിച്ചു കണ്ണെഴുതി പൗഡറിടുന്ന ശീലം വളരെ സാധാരണമാണ്. എന്നാല്‍ ഇത് അവരുടെ ചര്‍മത്തിന് മാത്രമല്ല, ശ്വസന പ്രയാസങ്ങളും ഉണ്ടാക്കാം. ടാല്‍ക്കം പൗഡറില്‍ കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് ശ്വസിക്കാന്‍ കഴിയുന്ന ചെറിയ കണികകള്‍ അടങ്ങിയിട്ടുണ്ട്. പൗഡര്‍ മുഖത്ത് വലിയ അളവില്‍ പുരട്ടുമ്പോള്‍ ഈ കണികകള്‍ ശ്വാസകോശത്തില്‍ എത്തുകയും ദീര്‍ഘകാല ശ്വസന ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ആന്റിബാക്ടീരിയൽ സോപ്പുകൾ

ആന്‍റിബാക്ടീരിയല്‍ എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതാണെന്ന് തോന്നാമെങ്കിലും അതില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം സോപ്പുകള്‍ ചര്‍മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നു.

നമ്മുടെ ചർമത്തിൽ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളുണ്ട്. ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ഈ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇത് വരൾച്ച, പ്രകോപനം, അണുബാധകൾക്കുള്ള സാധ്യത എന്നിവ വർധിപ്പിക്കും.

പെര്‍ഫ്യൂം അല്ലെങ്കില്‍ സുഗന്ധദ്രവ്യങ്ങള്‍

സിന്തറ്റിക് സുഗന്ധദ്രവ്യങ്ങൾ ഉൽപ്പന്നങ്ങളുടെ ഗന്ധം ആകർഷകമാക്കിയേക്കാം. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഇത് അലര്‍ജി, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിനും കാരണമാകാം. സ്വാഭാവിക സുഗന്ധദ്രവ്യങ്ങൾ പോലും ചില സന്ദർഭങ്ങളിൽ സംവേദനക്ഷമതയ്ക്ക് കാരണമാകും. അതിനാല്‍ കുഞ്ഞുങ്ങളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Baby Health: Can Baby use talcum powder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

SCROLL FOR NEXT