Mouth Wash Meta AI Image
Health

മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം!

മൗത്ത് വാഷ് ഉപയോഗിക്കുന്നത് തല്‍ക്ഷണം വായ്നാറ്റം മാറ്റുമെങ്കിലും താത്കാലികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

വായ്നാറ്റം അകറ്റാൻ മിക്കവാറും ആളുകൾ ഉപയോ​ഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. ഇത് വായ്‌നാറ്റത്തിന് കാരണമാകുന്ന എല്ലാ അണുക്കളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് തല്‍ക്ഷണം വായ്നാറ്റം മാറ്റുമെങ്കിലും താത്കാലികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കാരണമാകും.

പൊതുവെ വായിലെ അണുബാധ കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെങ്കിലും ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവ പ്രധാന ഘടകങ്ങളാണ്.

എന്താണ് ഓറല്‍ മൈക്രോബയോം

വായിലുള്ള ബാക്ടീരിയ, ആർക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകൾ എന്നിങ്ങനെയുള്ള സൂഷ്മാണുക്കളാണ് ഓറൽ മൈക്രോബയോം. വായയുടെ ശുചിത്വം പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിലൂടെ ഓറൽ മൈക്രോബയോമിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും നിലനിർത്താനും സഹായിക്കും.

വായ്നാറ്റം അകറ്റാന്‍ മൂന്ന് ഘട്ടങ്ങള്‍

ഓറൽ പ്രോബയോട്ടിക്‌സ്

മൗത്ത് വാഷ് ഉപയോ​ഗിക്കുന്നതിന് പകരം ഓറൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ വളർത്താൻ ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ആരോ​ഗ്യകരമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വെള്ളം ധാരാളം കുടിക്കാം

വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനിര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായനാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം.

കുടലിന്‍റെ ആരോഗ്യം

ഓറൽ മൈക്രോബയോം എല്ലായ്പ്പോഴും കുടൽ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുടലിന്റെ ആരോ​ഗ്യ പ്രശ്നങ്ങൾ വായ്നാറ്റം ഉണ്ടാക്കാം. കുടലിലെ പ്രശ്നങ്ങൾ മാറ്റുന്നതിനൊപ്പം സ്വഭാവികമായും വായ്നാറ്റം കുറയും.

Bad Breath tips: Mouth wash kills oral microbiome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

'ചോദ്യം മനസ്സിലുണ്ടായാൽ പോരാ....'; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍

'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം

'അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും'; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

SCROLL FOR NEXT