ബദാം മിൽക്ക് 
Health

വിന്‍റര്‍ ഡയറ്റിൽ ഉൾപ്പെടുത്താം നല്ല ചൂട് ബദാം മിൽക്ക്; എളുപ്പം തയ്യാറാക്കാം

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ബദാം മില്‍ക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ണുപ്പുകാലം തുടങ്ങിയതോടെ ഭക്ഷണ ശീലത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സ്മൂത്തിയെയും തണുത്ത ജ്യൂസിനെയും തള്ളി മാറ്റി മാസാല ചായയും സൂപ്പുമൊക്കെ ഡയറ്റിൽ ഇടം പിടിക്കും. അങ്ങനെ ഈ മഞ്ഞകാലത്ത് ആസ്വദിച്ചു കുടിക്കാവുന്ന ഒന്നാണ് ബദാം മിൽക്ക്. രുചിയിലും ആരോ​ഗ്യ​ഗുണത്തിലും ബദാം മിൽക്ക് പൊളിയാണ്.

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ബദാം മില്‍ക്ക്. ജലദോഷം, പനി പോലുള്ള സീസണൽ രോ​ഗങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ബദാമില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ അസ്ഥികളുടെ ആരോ​ഗ്യത്തെ മെച്ചപ്പെട്ടുത്താൻ ഇതിൽ അടങ്ങിയ പാൽ സഹായിക്കും.

ബദാം മില്‍ക്കില്‍ ശര്‍ക്കരയും അടങ്ങിയിട്ടുണ്ട്. ഇത് അയണും മിനറല്‍സും പ്രദാനം ചെയ്യുന്നതിനാല്‍ ഊര്‍ജ്ജം നേടാനും സമ്മര്‍ദ്ദം അകറ്റാനും സഹായിക്കും. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ബദാം മില്‍ക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ചേരുവകള്‍;

ഒരു ഗ്ലാസ് പാല്

കുങ്കുമപ്പൂവിന്റെ രണ്ട് നാര്

10 ബദാം പൊടിച്ചത്.

ശര്‍ക്കര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല് തിളപ്പിച്ച് കുങ്കുമപ്പൂവ് ചേര്‍ക്കുക. പൊടിച്ച ബദാം ചേര്‍ത്ത് കുറച്ചുനേരം തിളപ്പിക്കുക. തീ കുറച്ചതിന് ശേഷം ശര്‍ക്കര ചേര്‍ക്കാം. എല്ലാം നന്നായി ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT