Beef roast, Uric Acid Pinterest
Health

'ഇനി ആയുഷ്കാലം ബീഫ് കഴിക്കാൻ പറ്റില്ലേ?' റെഡ്മീറ്റും ചിക്കൻ്റെ കരളും യൂറിക് ആസിഡും, വൈറലായി ഡോക്ടറുടെ കുറിപ്പ്

പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ജലാംശം ശരീരത്തിൽ ധാരാളം ഉണ്ടാവേണ്ടതും പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

ബീഫ് നമ്മുടെയൊക്കെ പ്രിയപ്പെട്ട ഭക്ഷണമാണെന്ന് പറയുമ്പോഴും, അമിതമായാൽ ബീഫും ആരോ​ഗ്യത്തിന് പണി തരാമെന്ന് ഓർമിപ്പിക്കുന്നതാണ് ആയുർവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. എല്ലാ മാംസാഹാരങ്ങളിലും യൂറിക് ആസിഡിന് കാരണമാകുന്ന പ്യൂരിൻ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ബീഫിലാണ്. പതിവായി ബീഫ് കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടാനും ആരോ​ഗ്യസങ്കീർണതകൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കാലിലെ വിരലുകളിൽ സന്ധിവാതമായി ( gouty arthritis ) തന്നെ കാണാനെത്തിയ രോ​ഗിയുടെ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ഡോക്ടറുടെ കുറിപ്പ്. യൂറിക് ആസിഡ് നിയന്ത്രിക്കാനുള്ള പ്രധാന മാർ​ഗം ഭക്ഷണത്തിൽ ശ്രദ്ധിക്കുക എന്നതാണ്. കൂടാതെ പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ജലാംശം ശരീരത്തിൽ ധാരാളം ഉണ്ടാവേണ്ടതും പ്രധാനമാണ്. അതിനുള്ള പരിഹാരവും അദ്ദേഹം കുറിക്കുന്നുണ്ട്.

ഡോ. ഷാബു പട്ടാമ്പിയുടെ കുറിപ്പിൻ്റെ പൂർണരൂപം

യൂറിക്കാസിഡ് പത്തിൽ മേലെ വന്ന് കാലിലെ വിരലുകളിൽ സന്ധിവാതമായി ( gouty arthritis ) രൂപപ്പെട്ട് അസഹ്യമായ വേദനയും നീരും ചുവപ്പും ഒക്കെയായി ഒരാൾ കഴിഞ്ഞ മാസം തുടക്കത്തിൽ വന്നിരുന്നു..

ബീഫിനോടുള്ള അമിതമായ പ്രണയമായിരുന്നു പുള്ളിയുടെ പ്രധാന പ്രശ്നം.. എങ്ങനെ നോക്കിയാലും ആഴ്ചയിൽ മൂന്ന് നാല് ദിവസം ബീഫ് ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല എന്നുള്ളതാണ് പുള്ളിയുടെ ആഹാര പദ്ധതി.. സാമാന്യമായി പറഞ്ഞാൽ രണ്ട് രീതിയിൽ ഒരാൾക്ക് യൂറിക് ആസിഡ് രക്തത്തിൽ കൂടി വരാം..

ആദ്യത്തേത് യൂറിക് ആസിഡിന്റെ അമിതമായ ഉൽപാദനം ആണെങ്കിൽ, രണ്ടാമത്തെ കാരണം യൂറിക് ആസിഡ് ശരിയായി കിഡ്നി വഴി പുറന്തള്ളാത്തതാണ്..

അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങളെല്ലാം പൊതുവേ യൂറിക്കാസിഡ് ആയി പെട്ടെന്ന് രൂപാന്തരപ്പെടും.. മാംസ വർഗ്ഗങ്ങളിൽ എല്ലാം ഈ പ്യൂരിൻ പൊതുവേ കൂടുതലാണ്. അതുതന്നെ ഏറ്റവും കൂടുതൽ ഉള്ളത് ബീഫിലാണ്..

ഇദ്ദേഹത്തിന്റെ അമിതമായ ബീഫ് പ്രിയത്വം തന്നെയായിരുന്നു യൂറിക് ആസിഡ് കൂടാനുള്ള കാരണവും.. ബീഫ് മാത്രമല്ല പുള്ളി കൈയിൽ കിട്ടിയ എല്ലാ മാംസവും കഴിക്കും..

കോഴിയുടെ കരളാണ് പുള്ളിയുടെ മറ്റൊരു ഇഷ്ട വിഭവം.. കരൾ ഉൾപ്പെടെയുള്ള എല്ലാ ആന്തരിക അവയവങ്ങളുടെ ഇറച്ചി വിഭവങ്ങളും പെട്ടെന്ന് യൂറിക് ആസിഡ് കൂട്ടാൻ സാധ്യത ഉള്ളതാണ്.. അവയിൽ താരതമ്യേന ഉയർന്ന പ്യൂരിൻ കണ്ടന്റ് ഉണ്ട്..

ഇതും പോരാത്തതിന് പൊതുവേ എരിവും പുളിയും ഉള്ള ഭക്ഷണത്തിനോടാണ് ഇദ്ദേഹത്തിന് പ്രിയവും.. വെള്ളം കുടി ആണെങ്കിൽ വളരെ കുറവ്..

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുമ്പോൾ യൂറിക്കാസിഡ് മൂത്രത്തിലൂടെ ശരിക്ക് പുറത്തുപോകാനുള്ള സാധ്യത വളരെ കുറയുകയാണ്.. എന്തായാലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ ഇദ്ദേഹം ബീഫിനോടുള്ള കൂട്ടുകെട്ട് താൽക്കാലികമായി അവസാനിപ്പിച്ചു..കോഴിക്കരളിനോട് താൽക്കാലികമായി വിട പറഞ്ഞു..

പകരം ചെറുപയറുകൾ പോലെയുള്ള സസ്യ പ്രോട്ടീനുകളിലേക്ക് മനസ്സില്ല മനസ്സോടെ തിരിഞ്ഞു.. കുമ്പളങ്ങയും വെള്ളരിക്കയും പടവലങ്ങയും പാവയ്ക്കയും ഒക്കെ കൂടുതലായി കഴിച്ചു തുടങ്ങി..രാത്രി സാലഡുകൾ ശീലമാക്കി..ഒപ്പം മരുന്നുകളും കഴിച്ചു തുടങ്ങി

യൂറിക്കാസിഡ് കൂടുക എന്നാൽ ആയുർവേദത്തിൽ പൊതുവേ പിത്ത ദുഷ്ടിയും രക്ത ദുഷ്ടിയും ഒരുമിച്ചുണ്ടാവുന്ന രക്തവാത അവസ്ഥയാണ്..

എന്തായാലും മരുന്നുകൾക്കൊപ്പം മൂത്രപ്രവാഹം സുഗമമാക്കാൻ ചെറൂളയും ഞെരിഞ്ഞിലും വയൽചുള്ളയും ഇട്ട് തിളപ്പിച്ച വെള്ളം പുള്ളി സന്തോഷത്തോടെ കുടിച്ചു കൊണ്ടിരുന്നു..

അങ്ങനെ എല്ലാം കൂടിയായപ്പോൾ യൂറിക് ആസിഡ് നോർമലായി..കാലിലെ വിരലുകളിലെ വേദനയും നീരും ചുവപ്പുമൊക്കെ കുറഞ്ഞു.. എല്ലാം കഴിഞ്ഞ് കഴിഞ്ഞ ആഴ്ച വന്നപ്പോൾ പുള്ളി ഒരു ചോദ്യം ചോദിച്ചു..

" ഇനി ആയുഷ്കാലം ബീഫ് കഴിക്കാൻ പറ്റില്ലേ..ചെറിയ അളവിൽ ആഴ്ചയിൽ അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കാം എന്നു പറഞ്ഞപ്പോൾ പുള്ളിയുടെ മുഖം തെളിഞ്ഞു പ്രകാശിച്ചു..

സത്യത്തിൽ ബീഫ് മാത്രമല്ല അമിതമായി കഴിക്കുമ്പോൾ പോർക്കിനും ഇതേ പ്രശ്നം തന്നെയാണ് ഉള്ളത്..മാംസ ഭക്ഷണത്തിനോട് ആയുർവേദത്തിന് യാതൊരു തരം വിരോധവും ഇല്ല.. മാംസ ഭക്ഷണ വർഗ്ഗങ്ങളെ കുറിച്ച് ആയുർവേദം പറയുന്ന അത്രയും വിശാലമായിട്ട് വേറൊരു ശാസ്ത്രവും പറഞ്ഞിട്ടും ഉണ്ടാവില്ല.. പക്ഷേ ഒരു കാര്യമുണ്ട്..

ഇതുപോലെയുള്ള റെഡ്മീറ്റുകൾ ഒന്നും തന്നെ എല്ലാദിവസവും കഴിക്കാൻ പാടില്ല..ചെറിയ ഇടവേള എടുത്ത് ചെറിയ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ..അമിതമായാൽ ബീഫും പന്നിയും മാംസങ്ങളും ഒക്കെ പ്രശ്നമാകും എന്ന് ചുരുക്കം..

മറ്റേതു കാര്യത്തിലും എന്നപോലെ മാംസ ഭക്ഷണകാര്യത്തിലും ആയുർവേദത്തിന്റെ മധ്യമ നിലപാട് തന്നെയായിരിക്കും ആരോഗ്യകാര്യത്തിനും നല്ലത്..അവനവന്റെ ആരോഗ്യം നോക്കുക.സ്വന്തം ഉത്തരവാദിത്വം മാത്രമാണ് എന്ന് മറക്കാതിരിക്കാം.

Beef may Increase the uric acid level in blood. how to reduce its

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍

സൂക്ഷിക്കണേ!, സംസ്ഥാനത്ത് നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ത്വക്ക് രോഗങ്ങളില്‍ ജാഗ്രത

ഈ ഭക്ഷ്യവസ്തുക്കൾ റഫ്രിജറേറ്ററിൽ വെച്ചതാണെങ്കിൽ വാങ്ങരുത്

രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ്

നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്

SCROLL FOR NEXT