ചർമസംരക്ഷണ ഉൽപന്നങ്ങളിലും കേശസംരക്ഷണ ഉൽപ്പന്നങ്ങളിൽ സ്ഥിരമായി കേൾക്കുന്ന ഒരു ചേരുവയാണ് ആവണക്കെണ്ണ. എന്നാൽ ചർമസംരക്ഷണത്തിന് മാത്രമല്ല, മലബന്ധത്തിനു മികച്ച മരുന്നായി ഇത് പുരാതന കാലം മുതൽ ഉപയോഗിക്കുന്നതാണ്.
പ്രത്യേകിച്ച് മണമൊന്നും ഇല്ലാത്ത ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് മലബന്ധം അകറ്റാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ വൈദ്യപരിശോധനകൾക്കു മുമ്പായി കുടൽ ശുദ്ധീകരിക്കാൻ ചില രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ മറ്റ് ലാക്സേറ്റീവ് ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇത് മികച്ചതാണെന്നതിനുള്ള ശാസ്ത്രീയ തെളിവുകളില്ല.
വ്രണം, ചൊറിച്ചിൽ, സന്ധി വേദന, ആർത്തവ വേദന എന്നിവയിൽ നിന്നും ആശ്വാസം നൽകൽ, പ്രസവം സുഗമമാക്കുക എന്നിങ്ങനെ പല ഗുണങ്ങളുണ്ട് ആവണക്കെണ്ണയ്ക്ക്. സൗന്ദര്യ വർധക ഉത്പന്നങ്ങളായ ക്രീമുകൾ, ഹെയർ കണ്ടീഷണറുകൾ, ലിപ്സ്റ്റിക് പോലുള്ള ഉൽപ്പന്നങ്ങളിൽ ഇത് പ്രധാന ചേരുവയാണ്. ഇത് ചർമത്തെ മോയ്സ്ചറൈസ് ചെയ്യാനും ചർമത്തിൻ്റെ അസ്വസ്ഥതയും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും. ആവണക്കെണ്ണയിൽ അടങ്ങിരിക്കുന്ന റിസിനോലെയിക് ആസിഡിനാണ് ഇതിന് സഹായിക്കുന്നത്.
മുടി കൊഴിച്ചിൽ, താരൻ എന്നവിയെ അകറ്റും എന്ന വാഗ്ദാനം നൽകിക്കൊണ്ട് തലമുടി സംരക്ഷണ ഉത്പന്നങ്ങിലും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ആവണക്കെണ്ണ മാത്രമായി ഉപയോഗിക്കുന്നതു കൊണ്ട് പല ദോഷങ്ങളുമുണ്ട്. പ്രായമായവർ, ശിശുക്കൾ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, കരൾ അല്ലെങ്കിൽ വൃക്ക തകരാറുള്ളവർ തുടങ്ങിയ ദുർബലരായ ആളുകൾ ആവണക്കെണ്ണ ഉപയോഗിക്കുന്നതിന് മുൻപ് വിദഗ്ധ അഭിപ്രായം തേടണം.
കോശജ്വലനം, അപ്പെൻഡിസൈറ്റിസ് അല്ലെങ്കിൽ ദഹനനാളത്തിൽ തടസ്സം എന്നിങ്ങനെ ആരോഗ്യപ്രശ്നമുള്ളവരും ഇത് ഉപയോഗിക്കാൻ പാടില്ല. ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. ആവണക്കെണ്ണ അല്ലെങ്കിൽ അതടങ്ങിയ ഉത്പന്നങ്ങൾ പാച്ച് ടെസ്റ്റ് ചെയ്ത് പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates