നാരങ്ങ 
Health

റെസ്റ്റോറന്റിൽ നിന്ന് കഴിക്കുമ്പോൾ ശരീരഭാരം കൂടുമെന്ന ഭയം, ഇനി ആ ടെൻഷൻ വേണ്ട, ഒരു സിംപിൾ ടിപ് ഇതാ

ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

രീരഭാരം കൂടുമെന്ന് ഭയന്ന് പലരും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. എന്നാൽ ആ ടെൻഷൻ മാറ്റാൻ ഒരു സിംപിൾ ടിപ് പ്രയോ​ഗിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുൻ നാരങ്ങ വെള്ളം കുടിച്ചു നോക്കൂ...

​ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണത്തിൽ അന്നജം പഞ്ചസാരയായി മാറുന്നത് കുറയ്ക്കാൻ നാരങ്ങയ്ക്ക് കഴിയും. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആ​ഗിരണം മെല്ലെയാക്കും. കൂടാതെ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൂടാതെ വയറു നിറഞ്ഞ സംപൃതി നൽകാനും ഇത് മികച്ച മാർ​ഗമാണ്.

കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരങ്ങ നീരിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉൽപാദനം ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കും. എന്നാൽ ഒരുപാട് കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ അമിതമായി നേർപ്പിക്കാൻ കാരണമാകും.

കൂടാതെ 2018ൽ മെഡിക്കൽ ജേണലായ പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും സംതൃപ്തി നൽകിയതായും കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ആരോ​ഗ്യകരമായി മാർ​ഗമാണിതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT