Birdflu and eggs Pinterest
Health

പക്ഷിപ്പനി വ്യാപനം, മുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ?

ഈ സമയത്ത് പച്ച മുട്ടയായോ ബുൾസ് ഐ അല്ലെങ്കിൽ പകുതി വേവിച്ച മുട്ടയായോ കഴിക്കുന്ന രീതി പൂർണമായും ഒഴിവാക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് വ്യാപകമായി പക്ഷിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുട്ടയും ഇറച്ചിയും കഴിക്കാമോ എന്ന ആശങ്ക വലിയ ഉയരുന്നുണ്ട്. പ്രത്യേകിച്ച് ചൂടുകാലം കൂടിയായതോടെ ആളുകൾക്കിടയിൽ പേടി ഇരട്ടിച്ചു. എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്താൽ ഇവ പൂർണമായും സുരക്ഷിതമാണെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഈ സമയത്ത് പച്ച മുട്ടയായോ ബുൾസ് ഐ അല്ലെങ്കിൽ പകുതി വേവിച്ച മുട്ടയായോ കഴിക്കുന്ന രീതി പൂർണമായും ഒഴിവാക്കാം. മുട്ട നന്നായി വേവിച്ച് കഴിക്കുന്നതാണ് സുരക്ഷിതം. 70 ഡി​ഗ്രി സെൽഷ്യസിൽ ചൂടാക്കുന്നത് മൂന്ന് മുതൽ അഞ്ച് മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കാൻ സഹായിക്കും. ഇറച്ചി പാകം ചെയ്യുമ്പോൾ പിങ്ക് നിറം മാറി നന്നായി വെന്തെന്ന് ഉറപ്പാക്കണം.

കോഴി, താറാവ് എന്നിവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. മുട്ടത്തോടിൽ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. മയോണൈസ്, പുഡിംഗ്, തിറാമിസു തുടങ്ങിയ പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ പക്ഷിപ്പനി കാലത്ത് കഴിവതും ഒഴിവാക്കുക. കാരണം ഇവ ആരോ​ഗ്യത്തിന് ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ഫ്രീസറിലെ തണുപ്പിൽ പക്ഷിപ്പനി വൈറസുകൾ നശിക്കില്ല. നാല് ഡിഗ്രി താപനിലയിൽ ഒരു മാസത്തിലേറെയും 32 ഡിഗ്രിയിൽ ഒരാഴ്ചയോളവും വൈറസ് നിലനിൽക്കും. ഇതിനാൽ ഫ്രിജിൽ വെച്ചതുകൊണ്ട് മാത്രം ഇറച്ചി സുരക്ഷിതമാകില്ല, ശരിയായി പാചകം ചെയ്യുക എന്നത് തന്നെയാണ് പ്രധാനം.

BirdFlu food safety guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

കച്ചവടത്തിൽ പുരോഗതി, ശുഭവാർത്ത കേൾക്കാം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും