കച്ചവടത്തിൽ പുരോഗതി, ശുഭവാർത്ത കേൾക്കാം

ഇന്നത്തെ നക്ഷത്രഫലം – 15-07-2026
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

മുടങ്ങിക്കിടന്ന ഒരു ജോലി പൂർത്തിയാക്കാൻ സാധിക്കും. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല വാർത്ത ലഭിക്കും. യാത്രകൾ പ്രയോജനപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ലഭിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. വിലപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമാകും. ഗൃഹകാര്യങ്ങളിൽ നല്ല പുരോഗതി ഉണ്ടാകും. സഹോദര സഹായം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ആഗ്രഹിച്ച ഒരു വാർത്ത സന്തോഷം നൽകും. പുതിയ ആളുകളുമായുള്ള പരിചയം ഗുണം ചെയ്യും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. യാത്രാ പദ്ധതികൾ വിജയിക്കും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

ജോലിഭാരം വർധിച്ചാലും കാര്യങ്ങൾ സമയത്ത് പൂർത്തിയാക്കും. ഉദ്യോഗസ്ഥരിൽ നിന്ന് സഹകരണം ലഭിക്കും. പ്രധാന തീരുമാനങ്ങളിൽ വ്യക്തത ഉണ്ടാകും. ബന്ധങ്ങളിൽ ഐക്യം നിലനിൽക്കും.

Daily Horoscope
വിദേശത്താണോ?, പിതൃക്കളുടെ മോഷത്തിനായി വീട്ടിലിരുന്നും ബലിയിടാം; ചെയ്യേണ്ടത് ഇത്രമാത്രം

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പൊതുരംഗത്ത് അംഗീകാരം വർധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടത്തിന് അവസരം ലഭിക്കും. ശുഭവാർത്ത കേൾക്കാൻ ഇടയാകും. ആരോഗ്യം തൃപ്തികരമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കച്ചവടത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പുരോഗതി കൈവരും. പുതിയ കരാറുകൾക്ക് സാധ്യതയുണ്ട്. രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പു ലർത്തുക. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പുതിയ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. ദീർഘകാലമായി ശ്രമിച്ച കാര്യം മുന്നോട്ട് നീങ്ങും. ധനപരമായ തടസ്സങ്ങൾ കുറയും. സന്തോഷക രമായ സന്ദർശനം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വ്യാപാരത്തിൽ പുതിയ അവസരങ്ങൾ തെളിയും. ഔദ്യോഗിക രംഗത്ത് പ്രശംസ ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പ്രധാന വ്യക്തികളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

മത്സരപരീക്ഷ, അഭിമുഖം തുടങ്ങിയവയിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. പുതിയ പദ്ധതി കൾക്ക് തുടക്കം കുറിക്കും. വരുമാനത്തിൽ വർധന ഉണ്ടാകും. യാത്രകൾ ഗുണം ചെയ്യും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭി ക്കും. കുടിശ്ശികയായി ലഭിക്കാനുള്ള തുക കൈ വരും. കുടുംബത്തിലെ പ്രധാന ചർച്ചകൾ അനു കൂലമായി അവസാനിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമൂഹിക ബന്ധങ്ങൾ വികസിക്കും. വ്യാപാരത്തിൽ പുതിയ ഓർഡറുകൾ ലഭിക്കും. ആഗ്രഹിച്ച ഒരു യാത്ര യാഥാർഥ്യമാകും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുതിയ സംരംഭങ്ങൾക്ക് നല്ല തുടക്കം ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. വിലപ്പെട്ട ഒരു വിവരം ഗുണകരമാകും. സന്തോഷകരമായ വാർത്ത ലഭിക്കും.

Daily Horoscope
ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം
Summary

Daily Horoscope Today's Rashi Phalam July 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com