ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം

ഹിന്ദുമതത്തില്‍ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നതിനായി നടത്തുന്ന ഏറ്റവും പുണ്യമായ ശ്രാദ്ധകര്‍മ്മമാണ് ഗയാ ശ്രാദ്ധം
what is Gaya Shraddha?
പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നതിനായി നടത്തുന്ന ഏറ്റവും പുണ്യമായ ശ്രാദ്ധ കര്‍മ്മമാണ് ഗയാ ശ്രാദ്ധംai image
Published on

ഹിന്ദുമതത്തില്‍ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നതിനായി നടത്തുന്ന ഏറ്റവും പുണ്യമായ ശ്രാദ്ധ കര്‍മ്മമാണ് ഗയാ ശ്രാദ്ധം. ബിഹാറിലെ ഗയയിലുള്ള ഫാല്‍ഗു നദി, വിഷ്ണുപദ ക്ഷേത്രം, അ ക്ഷയ വടം എന്നി മൂന്ന് പ്രധാന സ്ഥലങ്ങളിലാണ് പ്രധാനമായും ഈ പിണ്ഡദാന ചടങ്ങുകള്‍ നടത്തു ന്നത്. ഇത് ചെയ്യുന്നതിലൂടെ പിതൃക്കള്‍ക്ക് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇതിലും അധികമായി പിതൃക്കള്‍ക്ക് വേണ്ടി മറ്റെവിടെയും ബലിയിടാന്‍ ഇല്ല എന്നാണ് പൊതുവേ ഉള്ള വിശ്വാസം.

ഗയയില്‍ പോയി പിതൃക്കള്‍ക്ക് ബലിയിടുന്നത് താഴെ പറയുന്ന പ്രധാന ആചാരങ്ങളിലൂടെയാണ് പൂര്‍ത്തിയാകുന്നത്:

ഫാല്‍ഗു നദി: നദിക്കരയില്‍ പിതൃക്കള്‍ക്കായി എള്ളും വെള്ളവും ഉപയോഗിച്ച് തര്‍പ്പണവും പിണ്ഡദാനവും നടത്തുന്നു.

വിഷ്ണുപദ ക്ഷേത്രം: മഹാവിഷ്ണുവിന്റെ പാദ സ്പര്‍ശമേറ്റ ഈ പുണ്യസ്ഥലത്തുവെച്ച് പിണ്ഡങ്ങള്‍ സമര്‍പ്പിക്കുന്നു.

അക്ഷയ വടം: ഈ പുണ്യവൃക്ഷത്തിനു കീഴില്‍ പ്രാര്‍ഥനകള്‍ നടത്തി പൂര്‍വ്വികരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരുന്നു. ഈ ചടങ്ങുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യുന്നത് ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് ഐതിഹ്യം. സാധാരണയായി പിതൃപക്ഷ സമയത്തോ, വര്‍ഷത്തിലെ തിഥി ദിവസങ്ങളിലോ ആണ് ആളുകള്‍ ഗയ സന്ദര്‍ശിച്ച് ഈ പൂജകള്‍ നടത്തുന്നത്.

what is Gaya Shraddha?
വിദേശത്താണോ?, പിതൃക്കളുടെ മോഷത്തിനായി വീട്ടിലിരുന്നും ബലിയിടാം; ചെയ്യേണ്ടത് ഇത്രമാത്രം
what is Gaya Shraddha?
പത്താം ഭാവത്തില്‍ ഏത് ഗ്രഹമാണ്?; അറിയാം ഓരോ രാശിക്കാരന്റെയും അനുയോജ്യമായ തൊഴിലും ബിസിനസും
Summary

Salvation for ancestors of seven generations, what is Gaya Shraddha?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com