Black Coffee for brain Health Pinterest
Health

കട്ടൻകാപ്പിയുടെ ഒരു പവറേ! ഓർമശക്തി കൂടും തലച്ചോറ് ഹെൽത്തി ആകും

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രകൃതിദത്ത ഉത്തേജകമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ ഒരു കട്ടൻ കാപ്പി പതിവുള്ളവരാണോ നിങ്ങൾ? ഉറക്കച്ചടവു മാറ്റി, ഉന്മേഷം കിട്ടാൻ കാപ്പി നല്ലൊരു തിരഞ്ഞെടുപ്പാണ്. വെറും ഉന്മേഷത്തിന് മാത്രമല്ല, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തത്തിനും കട്ടൻ കാപ്പി നല്ലതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രകൃതിദത്ത ഉത്തേജകമാണ്.

തലച്ചോറിനെ ക്ഷീണിപ്പിക്കാൻ കാരണമാകുന്ന 'അഡിനോസിൻ' എന്ന രാസവസ്തുവിനെ തടയാൻ കഫീൻ സഹായിക്കും. ശരിയായ അളവിൽ കുടിക്കുമ്പോൾ ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ (Chlorogenic acid) തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നു. ദീർഘകാല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഇവയ്ക്ക് പങ്കുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ നല്ല ഹോർമോണുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ കാപ്പി സഹായിക്കും.

കട്ടന്‍ കാപ്പി മധുരമില്ലാതെ

ഇന്ന് കാപ്പി പല വെറൈറ്റിയില്‍ ലഭ്യമാണെങ്കിലും കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്‌സിന്‍ നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ അല്‍പം കറുവപ്പട്ട ചേര്‍ക്കാം. 400 മില്ലിഗ്രാം കഫീനിൽ താഴെ (ഏകദേശം 3–4 കപ്പ് സാധാരണ ബ്ലാക്ക് കോഫി) സുരക്ഷിതമാണെന്നാണ് പല ആരോഗ്യസംഘടനകളും നിർദേശിക്കുന്നത്. എന്നാൽ ഇത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും.

എപ്പോൾ കാപ്പി കുടിക്കാം?

  • രാവിലെ എഴുന്നേറ്റതിന് ശേഷം

  • ജോലിക്ക് മുമ്പ് അല്ലെങ്കിൽ പഠനം ആരംഭിക്കുന്നതിന് മുമ്പ്

  • ഉച്ചയ്ക്ക് മുമ്പുള്ള സമയത്ത്

  • വ്യായാമത്തിന് 30–60 മിനിറ്റ് മുമ്പ്

രാത്രിയോ വൈകുന്നേരമോ കോഫി കുടിക്കുന്നത് ചിലരിൽ ഉറക്കത്തെ ബാധിക്കാം. ഉറക്കക്കുറവ് ദീർഘകാലത്ത് ഓർമ്മശക്തിയെയും തലച്ചോറിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന് 6–8 മണിക്കൂർ മുമ്പ് കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്.

തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ചെയ്യേണ്ട മറ്റ് കാര്യങ്ങൾ

  • ദിവസവും 7–9 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുക.

  • ഒമേഗ-3 അടങ്ങിയ മത്സ്യം, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  • സ്ഥിരമായി വ്യായാമം ചെയ്യുക.

  • പുതിയ കാര്യങ്ങൾ പഠിക്കുക, വായിക്കുക, പസിലുകൾ പരിഹരിക്കുക.

  • മെഡിറ്റേഷൻ, യോഗ എന്നിവയിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.

Healthy diet tips: Black Coffee for brain Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ന് ഹീറോ, ഇന്നോ? ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ '97ല്‍ പ്രതിഷേധം നയിച്ച ധര്‍മേന്ദ്ര പ്രധാന്‍

സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; 'പിങ്ക് ബസ്' സർവീസിന് തുടക്കമായി

ഗ്ലാസ് മറച്ച് സാഹസിക യാത്ര; ഷാര്‍ജയില്‍ ഡ്രൈവര്‍ അറസ്റ്റില്‍, ഈടാക്കിയത് വന്‍ പിഴ

മെഴ്സിഡസ് ബെന്‍സിന്റെ അടുത്ത ആഡംബര കാര്‍, പ്ലഗ്- ഇന്‍ ഹ്രൈബ്രിഡ് സാങ്കേതികവിദ്യ; എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ വിപണിയില്‍

സിജെപി സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മൗനവ്രതം