മുട്ട 
Health

പൊരിച്ചതോ പുഴുങ്ങിയതോ ആരോഗ്യത്തിന് നല്ലത്, മുട്ട ഇനി ഇങ്ങനെ കഴിക്കാം

കാണാന്‍ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങി കഴിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബ്രേക്ക് ഫാസ്റ്റിന് പുഴുങ്ങിയും ഊണിന് പൊരിച്ചും മുട്ട കഴിക്കുന്നതാണ് നമ്മുടെ ശീലം. നിരവധി പോഷകങ്ങള്‍ അടങ്ങിയ മുട്ടയെ ഒരു സൂപ്പര്‍ ഫുഡ് ആയാണ് കരുതുന്നത്. എന്നാല്‍ മുട്ട പുഴുങ്ങിയതാണോ പൊരിച്ചതാണോ ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പത്തിലാകും.

പുഴുങ്ങിയ മുട്ട

കാണാന്‍ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങി കഴിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു.

എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു.

പുഴുങ്ങിയ മുട്ട

കാണാന്‍ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് പുഴുങ്ങിയ മുട്ട. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു.

പൊരിച്ച മുട്ട

മുട്ട പൊരിക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർധിപ്പിക്കും.

ഏതാണ് ആരോഗ്യകരം?

ഈ രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. മുട്ട പൊരിക്കുന്നത് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. പൊരിച്ച മുട്ടയില്‍ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവയുടെ മികച്ച ഉറവിടമാണ്. പ്രോട്ടീൻ ഉപഭോഗം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

SCROLL FOR NEXT