Boiled Rice water Pexels
Health

കഞ്ഞിവെള്ളം ഇരിപ്പുണ്ടോ? അധികം മെനക്കിടാതെ ചർമത്തിലെ ടാൻ മാറ്റാം

കഞ്ഞിവെള്ളം ഉപയോ​ഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമത്തെ തിളക്കമുള്ളതും മൃദുലവുമാക്കും.

സമകാലിക മലയാളം ഡെസ്ക്

രു പൈസ ചെലവില്ലാത്ത കഞ്ഞിവെള്ളം മാത്രം ഉപയോ​ഗിച്ച് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആരോ​ഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കഞ്ഞിവെള്ളം. എത്ര സൂക്ഷിച്ചാലും വളരെ പെട്ടെന്നാണ് ചർമത്തിൽ ടാൻ അടിക്കുന്നത്. ചർമത്തിലെ കരിവാളിപ്പ് ഒഴിവാക്കാൻ കുളിക്കുന്നതിന് മുൻ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും കോരിയൊഴിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാവുന്നതാണ്.

കഞ്ഞിവെള്ളം ഉപയോ​ഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചർമസുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചർമത്തിൽ അടഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും.

ചർമത്തിന് മാത്രമല്ല, മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിലിട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളിൽ കഞ്ഞിവെള്ളം വെറുതേ തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ സ​ഹായിക്കും.

Boiled rice water helps to reduce skin tanning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT