മുട്ട പുഴുങ്ങുന്നതാണോ പൊരിക്കുന്നതാണോ ആരോ​ഗ്യത്തിന് നല്ലത്

പുറമെ കാണുമ്പോൾ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങിയത്.
Eggs in a basket
Egg health benefitsPexels
Updated on
2 min read

രീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടുന്നതിന് വളരെ എളുപ്പത്തിൽ ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് മുട്ട. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട ദൈനംദിന ഡയറ്റിന്റെ ഭാ​ഗമാകാറുണ്ട്. മുട്ട പാകം ചെയ്യുന്ന രീതി മാറുമ്പോൾ അവയുടെ പോഷകമൂല്യത്തിലും ചെറിയ തോതിൽ മാറ്റമുണ്ടാകാറുണ്ട്.

മുട്ട പുഴങ്ങുന്നതാണോ പൊരിക്കുന്നതാണോ ആരോ​ഗ്യകരം

പുഴുങ്ങിയ മുട്ട

പുറമെ കാണുമ്പോൾ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങിയത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു.

egg and avocado toast
Egg Health BenefitsPexels

എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു.

Eggs in a basket
എനോക്ലോഫോബിയ- ആൾക്കൂട്ടം ഭയപ്പെടുത്തുമ്പോൾ

ഓംലേറ്റ്

ഓംലേറ്റില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർധിപ്പിക്കും.

breakfast omlet
Omletpexels
Eggs in a basket
ഐഡിയൽ ബ്രേക്ക്ഫാസ്റ്റോ, അത് എന്താണ്?

ഏതാണ് ആരോഗ്യകരം?

ഈ രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. ഓംലേറ്റ് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. ഓംലെറ്റിൽ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവയുടെ മികച്ച ഉറവിടമാണ്.

പ്രോട്ടീൻ ഉപഭോഗം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. സമീകൃത പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവർക്ക് ഓംലെറ്റുകൾ ഒരു മികച്ച ഓപ്ഷനാണ്. ഓംലേറ്റ് ഉണ്ടാക്കുമ്പോള്‍ ചേരുവരകളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം.

Summary

Omlet or boiled egg, which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com