എനോക്ലോഫോബിയ- ആൾക്കൂട്ടം ഭയപ്പെടുത്തുമ്പോൾ

ഇത് “തിരക്ക് ഇഷ്ടമില്ല” എന്ന സാധാരണ പ്രശ്നമല്ല, മറിച്ച് ദിനചര്യ, ബന്ധങ്ങൾ, ജോലി, സാമൂഹിക ജീവിതം എന്നിവയെ കാര്യമായി ബാധിക്കുന്ന എനോക്ലോഫോബിയ എന്ന അവസ്ഥ ആയിരിക്കാം.
Enochlophobia
Enochlophobia is a strong fear of crowds that can make everyday life difficultAI Image
Updated on
3 min read

തിരക്കേറിയ ഷോപ്പിങ് മാളിലേക്ക് കടക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ? എല്ലാ ദിശകളിലും ആളുകൾ കടന്നുപോകുന്ന പാതകളിൽ നിങ്ങളുടെ നെഞ്ചിടിപ്പ്‌ കുടാറുണ്ടോ? ആഘോഷങ്ങളിൽ, ഉത്സവങ്ങളിൽ, ആളുകൾ കൂടുന്ന ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അസ്വസ്ഥരായി അവിടെ നിന്ന് രക്ഷപ്പെടാനായി അടുത്തുള്ള വഴിയോ വാതിലോ തിരയാറുണ്ടോ?

ഇത് “തിരക്ക് ഇഷ്ടമില്ല” എന്ന സാധാരണ പ്രശ്നമല്ല, മറിച്ച് ദിനചര്യ, ബന്ധങ്ങൾ, ജോലി, സാമൂഹിക ജീവിതം എന്നിവയെ കാര്യമായി ബാധിക്കുന്ന എനോക്ലോഫോബിയ എന്ന അവസ്ഥ ആയിരിക്കാം.

Enochlophobia
മാരത്തോൺ തലച്ചോറിനെ എങ്ങനെ സ്വാധീനിക്കുന്നു?

എനോക്ലോഫോബിയ എന്താണ്?

എനോക്ലോഫോബിയ എന്നത് വലിയ ജനക്കൂട്ടങ്ങളോടോ തിരക്കുകളോടോ ഉള്ള ശക്തമായ ഭയമാണ്. പലർക്കും ആശങ്ക, ശ്വാസം മുട്ടൽ, വിയർപ്പ്, അല്ലെങ്കിൽ അവിടെ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശക്തമായ ആഗ്രഹം വരെ ഉണ്ടാകും.

ഈ ഫോബിയ ഉള്ള ഒരാൾക്ക് തിരക്കിനെയെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഉത്കണ്ഠക്കും പല ശാരീരിക അസ്വസ്ഥകൾക്കും കാരണമായേക്കാം. ഔദ്യോഗികമായി DSM-5 (Diagnostic and Statistical Manual of Mental Disorders) പ്രകാരം ഇത് “Situational Specific Phobia” വിഭാഗത്തിൽപ്പെടുന്നു, ICD-11 പ്രകാരവും “Specific Phobia – Situational Type (6B03)” ആയി എനോക്ലോഫോബിയയെ രേഖപ്പെടുത്തിയിട്ടുണ്ട്.

ആളുകൾ കൂടുന്ന പരിപാടികൾ, ആളുകളെ അഭിമുഖീകരിക്കേണ്ട ഇടങ്ങൾ , കോൺസേർട്ടുകൾ, സ്പോർട്സ് ഇവന്റുകൾ, ഉത്സവങ്ങൾ, തിരക്കേറിയ സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവ ചിലർ ഒഴിവാക്കും. മറ്റ് ചിലർക്ക് വലിയ ക്യൂ, ഗതാഗതക്കുരുക്ക്, അല്ലെങ്കിൽ കുടുംബസംഗമങ്ങൾ പോലും അസ്വസ്ഥതയുണ്ടാക്കാം. സാധാരണ ജീവിതത്തിൽ മറ്റുള്ളവരെപ്പോലെ ഇവർക്ക് പൊതുപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ തിരക്കുള്ള സ്ഥലങ്ങളിൽ പോകാനോ ബുദ്ധിമുട്ട് ഉണ്ടാകാം.

Enochlophobia
സൗന്ദര്യത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ആരോഗ്യ ഭീഷണികൾ

ലോകത്ത് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് എനോക്ലോഫോബിയ. ഓരോ വ‍ർഷവും പുതുതായി ഏകദേശം 9% മുതിർന്നവർക്ക് ഈ ഫോബിയ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, 12-17 % പേരിൽ പലതരത്തിലുള്ള ഫോബിയകൾ ഉള്ളതായി മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു. ഇതിലും വളരെയധികമാണ് റിപ്പോർട്ട് ചെയ്യപ്പെടാത്തവ.

എനോക്ലോഫോബിയ എങ്ങനെ പ്രവർത്തിക്കുന്നു?

തിരക്കിൽപ്പെടുമ്പോൾ അമിഗ്ദല (amygdala) എന്ന മസ്തിഷ്‌കഭാഗം അപായ സൂചനകൾ അയയ്ക്കുന്നു. ഇതോടെ അഡ്രിനലൈൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ പുറപ്പെടുന്നു. ഹൃദയമിടിപ്പ് കൂടുന്നു, ശ്വാസം വേഗത്തിലാകുന്നു, ശരീരം "ഫൈറ്റ് ഓർ ഫ്ലീ (flight or flee) " എന്ന മോഡിലേക്കു മാറുന്നു.

Enochlophobia
പെൺകുട്ടികളിൽ ഓട്ടിസം കുറവായിരിക്കുന്നതിലെ രഹസ്യമെന്ത്?

എനോക്ലോഫോബിയയിൽ പ്രധാനമായ ഘടകമാകുന്നത് അമിഗ്‌ദല (amygdala), ഹിപ്പോകാമ്പസ് (hippocampus), പ്രീഫ്രോന്റൽ കോർട്ടക്സ് (prefrontal cortex) എന്നിവയുടെ പ്രവർത്തന അസമതയാണ്. ഗാബ (γ-Aminobutyric Acid) സിസ്റ്റം-GABA ഡെഫിഷ്യൻസിഅഥവാ കുറവ് 25-35% എനോക്ലോഫോബിയ കേസുകളിൽ രേഖപ്പെടുത്തുന്നു. ഡോപാമിൻ സിസ്റ്റം,വെൻട്രൽ ടെഗ്മെന്റൽ ഏരിയ (VTA)യിൽ ബിഹേവിയറൽ അവോയ്ഡൻസ് (ഒഴിവാക്കാനുള്ള പ്രവണത) കാണുന്നു, കൂടാതെ നോറാഡ്രിനാലിൻ/നോർപൈനെഫ്രിനിൽ വ്യതിയാനങ്ങളും, സ്ട്രസ് റെസ്പോൺസും കൂടുതലാകുന്നു. ആൽഫാ-1 ആൻഡ് ബീറ്റ-α1 & β അഡ്രിനർജിക് റിസപ്റ്ററുകളിൽ വ്യതിയാനം ഉണ്ടാകുന്നതു കാരണം സിംപത്തറ്റിക് ആക്ടിവേഷൻ (ഹൃദയമിടിപ്പ് കൂടുക, രക്തസമ്മ‍ർദ്ദം കൂടുക) പോലുള്ള കാര്യങ്ങളും സംഭവിക്കുന്നു. സെറോട്ടോണിൻ (5-HT), ഡോപമിൻ, നോർപൈനെഫ്രിൻ പോലുള്ള ന്യുറോട്രാൻസ്മിറ്ററുകളുടെ അസന്തുലിതാവസ്ഥയും, സെറോട്ടോണിന്റെ കുറവും ഈ ഫോബിയയ്ക്ക് കാരണമാകാം.

fMRI (Functional magnetic resonance imaging) പഠനങ്ങൾ പ്രകാരം എനോക്ലോഫോബിയ ഉള്ള ആളുകളിൽ അമിഗ്ദല 300–400% വരെ കൂടുതൽ സജീവമാണ്, പ്രീഫ്രോന്റൽ കോർട്ടക്സ് 25–40% വരെ കുറവായും (vmPFC ഹൈപ്പോആക്ടിവേഷൻ), ഇൻസുല ഹൈപ്പർആക്ടിവേഷൻ 180-250% വർധനവും രേഖപ്പെടുത്തുന്നു. PET സ്കാനിൽ (Positron Emission Tomography) ഗ്ലൂക്കോസ് മെറ്റബോളിസം അമിഗ്‌ദലയിൽ 35-45% വർധനവും പ്രീഫ്രോന്റൽ കോർട്ടക്സിൽ 20-30% കുറവും രേഖപ്പെടുത്തുന്നു.

Enochlophobia
അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്!

എന്തുകൊണ്ട് ചിലരിൽ ഇങ്ങനെ സംഭവിക്കുന്നു

ചിലർക്കിത് മുൻകാല ട്രോമാറ്റിക് അനുഭവങ്ങൾ മൂലമാണ്, ഉദാഹരണത്തിന് തിരക്കിൽ അപകടത്തിൽ പെട്ടത്. ചിലപ്പോൾ ശബ്ദം, വെളിച്ചം, ചലനം എന്നിവ ഒരുമിച്ച് വന്നാൽ തലച്ചോറിന് അത് കൈകാര്യം ചെയ്യാൻ കഴിയാതെ സെൻസറി ഓവർലോഡ് ഉണ്ടാകുത് മൂലം. ഉത്കണ്ഠ (anxiety), പാനിക് ഡിസോർഡർ PTSD(പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോ‍ർഡ‍ർ) പോലുള്ള മാനസികാവസ്ഥകൾ ഉള്ളവർക്ക് ഇതിന് കൂടുതൽ സാധ്യതയുണ്ട്. ജനിതക സ്വാധീനവും പ്രധാനമാണ് – സെറോട്ടോണിൻ ട്രാൻസ്പോർട്ടർ (5-HTTLPR) ക്രോമസോമിൽ S- അലീൽ ഉള്ളവ‍ർക്ക് 60% കൂടുതൽ സാധ്യത കാണപ്പെടുന്നു, ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക്ക് ഫാക്ടർ ( BDNF) Val66Met എന്ന വേരിയന്റ് ഉള്ളവർക്ക് പൊതുവിടങ്ങളിൽ പോകുന്നതിനുള്ള ഭയം ഓ‍ർമ്മയിൽ ചേ‍ർന്നിരിക്കും.

എനോക്ലോഫോബിയയും,സോഷ്യൽ ആങ്‌സൈറ്റിയും അഗോരാഫോബിയയും തമ്മിലുള്ള വ്യത്യാസം

സോഷ്യൽ ആങ്‌സൈറ്റി,അഗോരാഫോബിയ എന്നിവയിൽ നിന്നും നിന്നു വ്യത്യാസമുള്ളതാണ് എനോക്ലോഫോബിയ. സോഷ്യൽ ആങ്‌സൈറ്റി എന്നത് മറ്റുള്ളവരുടെ മുൻപിൽ വിലയിരുത്തപ്പെടുമോ എന്ന ഭയം മൂലം ഉണ്ടാകുന്ന ആശങ്കയാണ്. ആളുകൾക്കു മുന്നിൽ സംസാരിക്കാനുള്ള പേടി അല്ലെങ്കിൽ തെറ്റായി സംസാരിച്ചാൽ അപമാനിക്കപ്പെടുമോ എന്ന ഭയം.

അഗോരാഫോബിയ എന്നതു പൊതു ഇടങ്ങളിലോ രക്ഷപ്പെടാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലോ പോകുന്നതിനുള്ള അസാധാരണമായ ഭയമാണ്.

എന്നാൽ, എനോക്ലോഫോബിയയിൽ ഭയം “ആൾക്കൂട്ടം” മാത്രമാണ്.

Enochlophobia
പഞ്ചസാര ഒഴിവാക്കാം, പകരം ആന്‍റിഓക്സിഡസ് അടങ്ങിയ ബെറിപ്പഴങ്ങള്‍; ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം

എന്താണ് എനോക്ലോഫോബിയ ലക്ഷണങ്ങൾ

ഹൃദയം വേഗത്തിൽ ഇടിക്കുക, ശ്വാസം മുട്ടൽ, വിയർപ്പ് അല്ലെങ്കിൽ വിറയൽ, ഛർദ്ദിക്കുവാനുള്ള തോന്നൽ, കുടുങ്ങിയതായി തോന്നൽ, ഒഴിഞ്ഞുമാറാനുള്ള ആഗ്രഹം. കൂട്ടങ്ങളിൽ ഉൾപ്പെടെണ്ട അവസ്ഥക്ക് മുമ്പേ മണിക്കൂറുകളോ ദിവസങ്ങളോ മുൻപ് തന്നെ ഈ ലക്ഷണങ്ങൾ ചിലരിൽ തുടങ്ങാം.

ഈ ഫോബിയ ദിനചര്യയെ കാര്യമായി ബാധിക്കുന്നു. ജോലി സ്ഥലത്ത് കോൺഫറൻസുകൾ, പ്രസന്റേഷനുകൾ ഒഴിവാക്കും, യാത്രകൾ, വിമാനത്താവളങ്ങൾ, സ്റ്റേഷനുകൾ ഒഴിവാക്കും,സാമൂഹിക ജീവിതത്തിൽ വിവാഹം, ഉത്സവങ്ങൾ, സ്പോർട്സ് ഇവന്റുകൾ ഇവയിൽ പങ്കെടുക്കില്ല. സാധാരണ റൂട്ടീനിൽ പോലും കടകൾ, ജിം, മാർക്കറ്റുകൾ ഒഴിവാക്കും. ഇങ്ങനെ ഒഴിവാക്കൽ പതിവാകുമ്പോൾ ഭയം കൂടുതൽ ശക്തമാകുകയും ജീവിത നിലവാരം താഴുകയും ചെയ്യും.

Enochlophobia
മുതിര്‍ന്നവരില്‍ ഓട്ടിസം ഉണ്ടാകുമോ? എന്താണ് അഡള്‍ട്ട് ഓട്ടിസം, എങ്ങനെ തിരിച്ചറിയാം

പരിഹാര മാർഗങ്ങൾ

എനോക്ലോഫോബിയയ്ക്ക് ചികിത്സ ലഭ്യമാണ്, ശരിയായ സഹായത്തോടെ പലർക്കും ഇത് നിയന്ത്രിക്കാനും മറികടക്കാനും കഴിയും.

ഏത് ഫോബിയയിലും ഉള്ളതുപോലെ,കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ഈ അവസ്ഥയുടെ ചികിത്സയിൽ ഏറ്റവും ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് ചില സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്.

കോഗ്നിറ്റീവ് റീസ്ട്രക്ചറിങ്: രോഗിക്ക് തന്റേതായ ചിന്തകൾ യുക്തിഹീനമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.

റിലാക്സേഷൻ സാങ്കേതിക വിദ്യകൾ: അവസ്ഥ പ്രകടമാകുന്ന സമയങ്ങളിൽ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായകമാണ്.

എക്സ്പോസിഷണൽ സാങ്കേതിക വിദ്യകൾ: പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഡിസെൻസിറ്റൈസേഷൻ സാങ്കേതിക വിദ്യ പ്രയോഗിച്ച്, രോഗിയെ പേടിപ്പെടുത്തുന്ന വസ്തുവിലേക്ക് പടിപടിയായി പരിചയപ്പെടുത്തി, അതിനൊപ്പം ഫലപ്രദമായ മറുപടി രീതി പഠിപ്പിക്കുന്നതാണ്.

ആക്സപ്റ്റൻസ് ആന്റ് കോമിറ്റ്‌മെന്റ് തെറാപ്പി (ACT), മൈൻഡ്‌ഫുൾനെസ് ബേസ്ഡ് കോഗ്നിറ്റീവ് തെറാപ്പി (MBCT) തുടങ്ങിയ കോൺടക്സ്ച്വൽ തെറാപ്പികളും ഫലപ്രേദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉള്ളിൽ കഴിക്കുന്ന മരുന്നുകൾ ഡോക്ടർ അല്ലെങ്കിൽ സൈക്യാട്രിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവു കൂടാതെ മെന്റൽതെറാപ്പിയോടൊപ്പം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ.

എനോക്ലോഫോബിയ എങ്ങനെ നിയന്ത്രിക്കാം

സ്വയം സഹായത്തിനായി ചെറിയ തിരക്കുകളിൽ നിന്ന് ആരംഭിച്ച് പതുക്കെ വലിയവയിലേക്ക് പോകുക, വിശ്വസിക്കുന്ന ഒരാളെ കൂട്ടി പോകുക, ഒരു എസ്കേപ് പ്ലാൻ തയ്യാറാക്കുക, ഇയർബഡ്സ്, സൺഗ്ലാസ്, സ്ട്രസ് ബോൾ മുതലായവ ഉപയോഗിക്കുക.

എനോക്ലോഫോബിയ ഒരു സാധാരണ ഭയം മാത്രമല്ല, അത് ജീവിതത്തിലെ നിരവധി മേഖലകളെ ബാധിക്കുന്ന അവസ്ഥയാണ്, നിങ്ങളുടെ കൂട്ടുകാർക്കു അല്ലെങ്കിൽ പരിചയമുള്ളവർക്ക് ഈ അവസ്ഥയുണ്ടെകിൽ അവരെ ഒറ്റപ്പെടുത്താതെയിരിക്കുക. ശരിയായ തെറാപ്പിയും സഹായവും തേടിയാൽ, ഭയം നിയന്ത്രിക്കാനും ആത്മവിശ്വാസത്തോടെ സാമൂഹികജീവിതം നയിക്കാനും കഴിയും. തിരക്ക് ജീവിതത്തിന്റെ ഭാഗമാണ്, പക്ഷേ അത് ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ട കാര്യമില്ല.

റഫറൻസുകൾ

American Psychiatric Association (Anxiety Disorders)

National Institute of Mental Health

National Institute of Mental Health-Specific Phobia Statistics

Epidemiology of Specific Phobias-NIH Report

ഡോ. സിനി മാത്യു ജോൺ, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൽഗറിയിൽ സീനിയർ സയന്റിസ്റ്റും ത്രോംബോസിസ് ഹീമോസ്റ്റാസിസ് ഗവേഷണ വിഭാഗത്തിന്റെ ശാസ്ത്ര മേധാവിയുമാണ്.

Summary

Enochlophobia is a strong fear of crowds that can make everyday life difficult. This article explains the reasons behind it, what causes it, and how it can be managed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com