മാരത്തോൺ തലച്ചോറിനെ എങ്ങനെ സ്വാധീനിക്കുന്നു?

മാരത്തോൺ ഓട്ടത്തിനിടെ തലച്ചോറിലെ മൈലിൻ അളവ് കുറയാം, ഇതുകൊണ്ട് ബ്രെയിൻ ഫോഗ് (brain fog) അനുഭവപ്പെടാം. കാരണം, ശരീരത്തിലെ ഗ്ലൈക്കോജൻ (glycogen) തീർന്നാൽ തലച്ചോർ മൈലിൻ (myelin) ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. ഈ കുറവ് താൽക്കാലികമാണെന്നും, രണ്ടുമാസത്തിനുള്ളിൽ മൈലിൻ പൂർണ്ണമായും പഴയ നിലയിലെത്തുന്നതായും പഠനങ്ങൾ കാണിക്കുന്നു.
marathon running
During marathon running, brain myelin levels may drop,causing brain fogAI Image
Updated on
2 min read

മാരത്തോൺ പൂർത്തിയാക്കിയ ശേഷം ഓട്ടക്കാരിൽ സാധാരണയായി ബ്രെയിൻ ഫോഗ് (brain fog) അനുഭവപ്പെടാറുണ്ട്. തലച്ചോറിലെ മൈലിൻ (myelin) കുറയുന്നതാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.

പുതിയ പഠനങ്ങൾ കാണിക്കുന്നത്, മൈലിൻ തലച്ചോറിന് ഊർജ്ജം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നതാണ്. മാരത്തോൺ ഓട്ടം താൽക്കാലികമായി മൈലിൻ കുറയ്ക്കും. എന്നാൽ ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ്, ആശങ്കപ്പെടേണ്ട കാര്യമല്ല. മൈലിൻ അളവ് കുറച്ചുകാലത്തിനുള്ളിൽ പൂർവസ്ഥിതിയിലാകുമെന്നും പഠനം പറയുന്നു.

മൈലിൻ (Myelin) ന്റെ പ്രാധാന്യം എന്താണ്?

മൈലിൻ, മസ്തിഷ്കത്തിലെ നാഡികൾ ചുറ്റിപ്പറ്റി സിഗ്നലുകൾ വേഗത്തിൽ കൈമാറാൻ സഹായിക്കുന്ന കൊഴുപ്പു നിറഞ്ഞ (lipid-rich) ഒരു പദാർത്ഥമാണ്. ഇത് തലച്ചോറിന്റെ ഏകദേശം 40% ആണ്. തലച്ചോറിനെ മാത്രമല്ല സ്പൈനൽ കോർഡിന്റെയും (spinal cord) നാഡീസന്ധികൾ (nerve fibers) ചുറ്റിപ്പറ്റി കിടക്കുന്ന കൊഴുപ്പു നിറഞ്ഞ കവചം (fatty sheath) ആയി ഇത് പ്രവർത്തിക്കുന്നു

മുമ്പ് മൈലിനെ, സ്ട്രക്ചറൽ എലമെന്റായി മാത്രം കണക്കാക്കിയിരുന്നെങ്കില്‍, പുതിയ ഗവേഷണങ്ങൾ മൈലിൻ, തലച്ചോറിന്റെ ഊർജ്ജ സംഭരണശേഷിയായി (energy reserve) പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു . ഗ്ലൈക്കോജൻ (glycogen) കുറവാകുമ്പോൾ മൈലിൻ ലിപിഡുകൾ (myelin lipids) തലച്ചോറിന്റെ ഇന്ധനമായി ഉപയോഗിക്കാമെന്ന ആശയം ഗവേഷകർ മുന്നോട്ടുവെക്കുന്നു.

marathon running
ആകാശത്തില്‍ കന്യാമറിയം, മരത്തിന് കണ്ണും മൂക്കും! ഇതൊരു അത്ഭുതമല്ല, ഉത്തരവാദി നമ്മുടെ തലച്ചോറാണ്

പുതിയ കണ്ടെത്തലുകൾ

42.2 കിലോമീറ്റർ റേസ് പൂർത്തിയാക്കുന്നതിന് 48 മണിക്കൂർ മുമ്പും ശേഷവും തലച്ചോറിലെ മൈലിൻ ഉള്ളടക്കം (myelin content) ഗവേഷകർ നിരീക്ഷിച്ചു. കാർലോസ്ന്റെ നേതൃത്വത്തിലുള്ള പഠനത്തിൽ 10 മാരത്തോൺ റണ്ണർമാരുടെ തലച്ചോറിൽ MRI (Magnetic Resonance Imaging) സ്കാനുകൾ നടത്തി. ഏകദേശം 12 തലച്ചോർ മേഖലകളിൽ (white matter areas) മൈലിൻ കുറവാണെന്നു പഠനം വ്യക്തമാക്കുന്നു, എന്നാൽ, ഇതിന് ശേഷം രണ്ട് ആഴ്ചയ്ക്കുള്ളിൽ മൈലിൻ അളവ് കൂടിവരുന്നതായും രണ്ട് മാസങ്ങൾക്ക് ശേഷം മൈലിൻ അളവ് പഴയ നിലയിലെത്തുന്നതായും പഠനം വെളിപ്പെടുത്തുന്നു

എന്താണ് ‘മൈലിൻ ഫ്യൂവൽ’ തിയറി?

മാരത്തോൺ പോലുള്ള ദീർഘ വ്യായാമത്തിൽ, ശരീരത്തിലെ ഗ്ലൈക്കോജൻ തീർന്നാൽ തലച്ചോറിലെ മൈലിൻ ലിപിഡുകൾ ഫ്യൂവലായി ഉപയോഗിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഈ പ്രക്രിയയെ “മെറ്റബോളിക് മൈലിൻ പ്ലാസ്റ്റിസിറ്റി” (metabolic myelin plasticity) എന്ന് വിളിക്കുന്നു.

ഈ ഗവേഷണം മൾട്ടിപ്പിൾ സ്ക്ലീറോസിസ് (Multiple Sclerosis) പോലുള്ള മൈലിൻ നഷ്ടപ്പെടുന്ന രോഗങ്ങൾക്ക് (demyelinating diseases) പുതിയ ചികിത്സാ മാർഗങ്ങൾ തുറക്കാൻ സഹായിക്കും. മൈലിൻ പുനരുജ്ജീവനം (myelin regeneration) എങ്ങനെ വേഗത്തിൽ നടക്കുന്നു എന്നതിനുള്ള ധാരണ, ന്യൂറോഡിജെനെറേറ്റീവ് രോഗങ്ങളുടെ (neurodegenerative diseases) ചികിത്സയ്ക്കും വയസ്സാകുമ്പോഴുള്ള മസ്തിഷ്ക രോഗങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന വലിയ പ്രതീക്ഷ നൽകുന്നു.

marathon running
തലച്ചോറിനും വേണം ഭക്ഷണം

മാരത്തോൺ ഓട്ടക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാരത്തോൺ ഓട്ടം തലച്ചോറിന് അപകടകരമല്ല, മാരത്തോൺ കഴിഞ്ഞുള്ള ‘ബ്രെയിൻ ഫോഗ്’ താൽക്കാലിക പ്രതിഭാസമാണ്. കാരണം മൈലിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർവസ്ഥിതി വീണ്ടെടുക്കും. ഓട്ടസമയത്ത്, ശരീരം ആദ്യമായി കാർബോഹൈഡ്രേറ്റുകൾ (carbohydrates) ഉപയോഗിക്കുകയും തുടർന്ന് ഗ്ലൈക്കോജൻ (glycogen) തീർന്നാൽ മൈലിൻ ഉപയോഗിക്കുകയും ചെയ്യും.

ശാസ്ത്രീയമായ പരിശീലനം, യോജിച്ച ഭക്ഷണം (കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് സമൃദ്ധമായ ഭക്ഷണങ്ങളുടെ സംയോജനം), ഓട്ടങ്ങൾക്കിടയിൽ മതിയായ വിശ്രമം (recovery) നൽകുന്നതും നിർബന്ധമായും പാലിക്കണം. തലച്ചോറിനും പേശികൾക്കുപോലെ പോഷണവും വിശ്രമവും ആവശ്യമുണ്ട്.

Reference:

Carlos Matute et al., Nature Metabolism, 2025.

BBC Science & Health – “Marathon runners' brains may burn myelin for energy”

ഡോ. സിനി മാത്യു ജോൺ, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൽഗറിയിൽ സീനിയർ സയന്റിസ്റ്റും ത്രോംബോസിസ് ഹീമോസ്റ്റാസിസ് ഗവേഷണ വിഭാഗത്തിന്റെ ശാസ്ത്ര മേധാവിയുമാണ്.

Summary

During marathon running, brain myelin levels may drop,causing brain fog. Thios is because the brain uses myelin for energy once glycogen reserves are exhausted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com