bottle gourd Meta AI Image
Health

രക്തസമ്മർദവും പ്രമേഹവും വരുതിയിൽ നിർത്തും, ചുരയ്ക്ക നിസ്സാരക്കാരനല്ല

കൂടാതെ വൈറ്റമിൻ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അഞ്ജു സി വിനോദ്‌

ച്ചക്കറികളുടെ കൂട്ടത്തിൽ അധികം ആരാധകരില്ലാത്ത ഒന്നാണ് ചുരയ്ക്ക. എന്നാൽ വേണ്ട രീതിയിൽ ഉപയോ​ഗിച്ചാൽ രക്തസമ്മർദവും പ്രമേഹത്തെയുമൊക്കെ വരുതിയിൽ നിർത്താൻ ചുരയ്ക്ക സഹായിക്കുമെന്ന് ക്യൂറിയസ് ജേണലില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിൽ കാലറി വളരെ കുറവാണ്. കൂടാതെ വൈറ്റമിൻ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍വീക്കം കുറയുകയും ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകുകയും ചെയ്യും.

ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കും.

പല വലുപ്പത്തിൽ നീളത്തിലും ഉരുണ്ട ആകൃതിയിലും വണ്ണം കുറഞ്ഞും എല്ലാം ചുരയ്ക്ക ലഭ്യമാണ്. ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന് ആരോഗ്യമേകുകയും ഉറക്ക പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും. ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ, പൊട്ടാസ്യം എന്നിവ ചുരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസ് ആയോ അല്ലാതെയോ ഡയറ്റിൽ ചേർക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ചുരയ്ക്കയിൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും സഹായുക്കും. മാത്രമല്ല, ചുരയ്ക്ക ഒരു നാച്വറൽ ക്ലെൻസർ കൂടിയാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയാനും. ചർമത്തിൻ്റെ ആരോഗ്യത്തിനും മികച്ചതാണ്.

Bottle Gourd Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ഇനി ജയിലിലേക്ക്

പത്മകുമാർ അറസ്റ്റിൽ, സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മമ്മൂട്ടി 'സയനൈഡ് മോഹന്‍' എങ്കില്‍ കാണാന്‍ കാത്തിരിക്കണം; കളങ്കാവല്‍ റീലീസ് നീട്ടി

ഡൽഹി സ്ഫോടനത്തിൽ സുപ്രധാന പങ്ക്; 'മാഡം സർജൻ' ഷഹീനടക്കം 4 പേർ എൻഐഎ കസ്റ്റഡിയിൽ

'മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു'; ഇടുക്കിയില്‍ യുവതിയും മകനും മരിച്ച നിലയില്‍

SCROLL FOR NEXT