പ്രതീകാത്മക ചിത്രം 
Health

പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ബിപിഎ; ഓട്ടിസം, എഡിഎച്ച്ഡി സാധ്യത കൂട്ടുമെന്ന് പഠനം 

ജനിതകപരമായി രോഗബാധിതരായ വ്യക്തികള്‍ക്ക് ഗ്ലൂക്കറോണൈഡേഷന്‍ പ്രക്രിയയിലൂടെ അവരുടെ രക്തം വിഷവിമുക്തമാക്കി മാറ്റാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും

സമകാലിക മലയാളം ഡെസ്ക്

പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ബിസ്‌ഫെനോള്‍ എ (ബിപിഎ) ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ അഥവാ ഓട്ടിസം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എഡിഎച്ച്ഡി എന്നിവയുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്ന്  പഠനം. ഓട്ടിസവും എഡിഎച്ച്ഡിയും ഉള്ള കുട്ടികള്‍ക്ക് ശരീരത്തില്‍ നിന്ന് ബിപിഎ നീക്കം ചെയ്യാനുള്ള കഴിവ് കുറയുകയും അതുവഴി ബിപിഎയുമായി എക്‌സ്‌പോഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ബിപിഎ ശരീരത്തിലെത്തിയാല്‍ അത് ഗ്ലൂക്കറോണൈഡേഷന്‍ എന്ന പ്രക്രിയയിലൂടെ കരളിലെ രക്തത്തില്‍ നിന്ന് ഫില്‍റ്റര്‍ ചെയ്യപ്പെടുകയാണ് സാധാരണഗതിയില്‍ സംഭവിക്കുന്നത്. എന്നാല്‍ പല ആളുകളിലും ഈ കഴിവ് വ്യത്യസ്തമായിരിക്കും. ജനിതകപരമായി രോഗബാധിതരായ വ്യക്തികള്‍ക്ക് ഈ പ്രക്രിയയിലൂടെ അവരുടെ രക്തം വിഷവിമുക്തമാക്കി മാറ്റാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. ഓട്ടിസം, എഡിഎച്ച്ഡി ബാധിതരായ കുട്ടികളെയും ആരോഗ്യവാന്മാരായവരെയും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് നടത്തിയ പഠനത്തിലാണ് ഗ്ലൂക്കുറോണിഡേഷന്‍ കാര്യക്ഷമത വിലയിരുത്തിയത്.

മെഡിക്കല്‍ ഉപകരണങ്ങള്‍, ഡെന്റല്‍ സീലന്റ്, വെള്ളക്കുപ്പി, ടിന്നിലടച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ലൈനിംഗ് എന്നിവയില്‍ ഉപയോഗിക്കുന്ന ബിപിഎ മുന്‍പ് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT