Deodarant Pinterest
Health

ഡിയോഡറന്റുകളുടെ പതിവു ഉപയോ​ഗം സ്തനാർബുദ സാധ്യത വർധിപ്പിക്കും? യാഥാർഥ്യമെന്ത്?

ഡിയോഡറന്റുകളിൽ പലപ്പോഴും അലുമിനിയം, പാരബെൻസ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലമായതോടെ ഡിയോഡറന്റുകളുടെ ഉപയോ​ഗം വർധിച്ചു. ശരീരത്തിലെ ​ദുർ​ഗന്ധം അകറ്റാനും ദിവസം മുഴുവൻ ഫ്രഷ് ആയിയിരിക്കാനും ഇത് നമ്മെ സഹായിക്കും. എന്നാൽ ഡിയോഡറന്റുകളുടെ പതിവു ഉപയോ​ഗം സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാദം തെറ്റാണെന്ന് വിശദീകരിക്കുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. സാദ്വിക് രഘുറാം.

ഡിയോഡറന്റുകളിൽ പലപ്പോഴും അലുമിനിയം, പാരബെൻസ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തിൽ പ്രയോ​ഗിക്കുമ്പോൾ, വിയർപ്പ് നാളങ്ങളെ താൽക്കാലികമായി തടയാൻ സഹായിക്കുന്നു. ചില തിയറികൾ പ്രകാരം, ഡിയോഡറന്റുകൾ കക്ഷത്തിനടിയിൽ, അതായത് സ്തനകലകൾക്ക് സമീപം പ്രയോ​ഗിക്കുമ്പോൾ അത് ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും. ഇത് സ്തനാർബുദ സാധ്യത വർധിപ്പിക്കാമോ എന്നാണ് ആളുകളുടെ ആശങ്ക.

ഇത് പലപ്പോഴും ചർച്ച ചെയ്യപ്പെടുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്. അതിൽ ഡിയോഡറന്റ് ഉപയോഗത്തെ സ്തനാർബുദവുമായോ മറ്റേതെങ്കിലും തരത്തിലുള്ള കാൻസറുമായോ ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോക്ടർ പറയുന്നു. അപകട സാധ്യത വെറും തിയറിയായി മാത്രം നിലനിൽക്കുന്നതാണ്.

ദിവസവും ഡിയോഡറന്റുകൾ ഉപയോ​ഗിക്കുന്നത് സുരക്ഷിതമാണ്. അനാവശ്യമായി വിഷമിക്കുന്നത് സമ്മർദം വർധിപ്പിക്കും. വൃത്തിയും ആത്മവിശ്വാസവും അറിവും നിലനിർത്തുകയെന്നതാണ് പ്രധാനം. എന്നാൽ നമ്മൾ ഉപയോ​ഗിക്കുന്ന ഏതൊരു ഉൽപന്നമാണെങ്കിലും അതിന്റെ ചേരുവയിൽ ജാ​ഗ്രത പുലർത്തുകയെന്നത് പ്രധാനമാണ്. ലേബൽ വായിച്ച ശേഷം മാത്രം ഉൽപന്നങ്ങൾ വാങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Can deodorant may cause cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി