Tender coconut Meta AI Image
Health

പ്രമേഹ രോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?

പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

സമകാലിക മലയാളം ഡെസ്ക്

പ്രമേഹ രോഗികള്‍ പൊതുവെ ഇളനീരിനോട് അല്‍പം അകലം പാലിക്കാറുണ്ട്. ഇളനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുമെന്നാണ് വാദം. എന്നാല്‍ പ്രമേഹ രോ​ഗികൾ ഇളനീരിനെ വില്ലനായി കാണെണ്ടതില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍.

ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വ്യായാമത്തിന് ശേഷം വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഇളനീര്‍ കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം. പ്രമേഹക്കാര്‍ക്ക് ഷുഗറിന്റെ അളവ് കുറവുള്ള പച്ച ഇളനീരാണ് കൂടുതല്‍ അഭികാമ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

Can diabetic patients drink tender coconut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥി

പഴകിയ വസ്ത്രങ്ങൾ പോലും പുത്തനാകും

SCROLL FOR NEXT