Eye checkups
Kidney FailurePexels

നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? കാഴ്ച തകരാറല്ല, വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം

അനാരോഗ്യകരമായ ജീവിതശൈലി നമ്മുടെ വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും കാലക്രേണ തകരാറിലാകാനും കാരണമാകും.
Published on

വൃക്കകള്‍ പണി മുടക്കിയാല്‍ അത് ശരീരത്തെ മുഴുവനും ബാധിക്കും. രക്തത്തിലെ ആവശ്യമുള്ള പോഷകങ്ങളെ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്തവയെയും പുറന്തള്ളി രക്തം ശുദ്ധമായി സൂക്ഷിക്കുക എന്ന പ്രധാനപ്പെട്ട ധര്‍മ്മമാണ് വൃക്കകളുടെത്.

അനാരോഗ്യകരമായ ജീവിതശൈലി നമ്മുടെ വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും കാലക്രേണ തകരാറിലാകാനും കാരണമാകും. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്, വൃക്കരോഗങ്ങള്‍ ഗുരുതരമാക്കാം.

കണ്ണില്‍ നോക്കി വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താം

ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത്, കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

കണ്ണുകള്‍ വീര്‍ത്തിരിക്കുക

ഉറക്കം എഴുന്നേറ്റ ശേഷം കണ്ണുകള്‍ വീര്‍ത്തിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഉറക്കത്തിന്‍റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോള്‍ മൂത്രത്തിലേക്ക് പ്രോട്ടീൻ ഒഴുകുന്ന ഒരു അവസ്ഥയാണിതിന് കാരണം. പ്രോട്ടീനൂറിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രോട്ടീൻ നഷ്ടപ്പെടുന്നതുമൂലം കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുവായ കലകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയെ നിസാരമാക്കി തള്ളിക്കളയാതെ ആരോഗ്യവിദഗ്ധനെ സമീപിക്കുക.

കാഴ്ച മങ്ങല്‍

കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാം. ഉയർന്ന രക്തസമ്മർദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്ക് നയിക്കാം. അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.

വരണ്ട കണ്ണുകള്‍

വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്. എന്നാൽ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകൾ സ്ഥിരമായി കണ്ടാൽ അത്, കാൽസ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീർ ഉൽപാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതോ ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.

Eye checkups
ഇഡ്‍ലി കഴിച്ചാൽ മനസു പോസിറ്റീവ് ആകുമോ? ഭക്ഷണവും മാനസികാരോ​ഗ്യവും

ചുവന്ന കണ്ണുകൾ

വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകള്‍ കാരണം കണ്ണുകളിൽ വീക്കം ഉണ്ടാക്കാം. ഇത് കണ്ണുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. സന്ധി വേദന, നീർവീക്കം, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കണ്ണിന് ചുവപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക

Eye checkups
ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കാറുണ്ടോ?

ചില നിറങ്ങൾ നോക്കാന്‍ ബുദ്ധിമുട്ട്

വൃക്ക തകരാറുള്ള ചില ആളുകൾക്ക് ചില നിറങ്ങൾ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് തോന്നാം, പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലമോ റെറ്റിനയിലെ മാറ്റങ്ങൾ മൂലമോ ആകാം. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങൾ സാവധാനത്തിലായിരിക്കും, അതുകൊണ്ടുതന്നെ പലപ്പോഴും ഇത് നിസാരവല്‍ക്കരിക്കാറുണ്ട്.

Summary

Kidney Failure: Eye signs of kidney problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com