ഇഡ്‍ലി കഴിച്ചാൽ മനസു പോസിറ്റീവ് ആകുമോ? ഭക്ഷണവും മാനസികാരോ​ഗ്യവും

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
Idli in plate
IdliPexels
Updated on
1 min read

ക്ഷണം ശരീരത്തിന് മാത്രമല്ല, മനസിനും ഇന്ധനമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോ​ഗ്യത്തെയും നേരിട്ടു ബാധിക്കുന്നു. പുളിപ്പിച്ച ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയതായി ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

Idli in plate
ഇടതോ വലതോ? ഹൃദയ പ്രശ്നങ്ങൾ ഉള്ളവർ ഏത് വശം തിരി‍ഞ്ഞ് ഉറങ്ങണം?

പുളിപ്പിച്ച ഭക്ഷണം ആമാശയത്തിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെടച്ചെപ്പെടുത്താനും സമ്മര്‍ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. ' പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്.

Idli in plate
ചിയ വിത്തുകള്‍ ഇനി വീട്ടില്‍ തന്നെ മുളപ്പിക്കാം

കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രെയിന്‍ മെസഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്. തൈര്, അച്ചാറുകള്‍, ദോശ, ഇഡലി, ദോക്ല തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.

Summary

Food and Mental Health: Fermented Foods like Idli and dosa may improve your mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com