ഇടതോ വലതോ? ഹൃദയ പ്രശ്നങ്ങൾ ഉള്ളവർ ഏത് വശം തിരിഞ്ഞ് ഉറങ്ങണം?
ഓരോരുത്തരും ഉറങ്ങുന്ന രീതി വ്യത്യസ്തമാണ്. എന്നാൽ ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വശം തിരിഞ്ഞു കിടക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗുണകരം. ഇങ്ങനെ കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അല്പം ഉയർന്ന നിലയിൽ ആയിരിക്കും. ഇത് ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചില ആളുകളിൽ കൂർക്കംവലി കുറക്കാനും സഹായിക്കുന്നു.
നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്.
അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.
എന്നിരുന്നാലും, രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.
Does the side you sleep on really matter for your heart.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

