Tender Coconut water Meta AI Image
Health

കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം.

സമകാലിക മലയാളം ഡെസ്ക്

ളനീർ അഥവാ കരിക്ക് ശരീരത്തിൽ നിർജ്ജലീകരണം കുറയ്ക്കാൻ മികച്ചതാണ്. എന്നാൽ പലപ്പോഴും പ്രമേഹ രോ​ഗികൾ കരിക്കിനോട് അകച്ച പാലിക്കാറുണ്ട്. കരിക്കിൽ അടങ്ങിയ പ്രകൃതിദത്ത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുമെന്നാണ് പ്രചാരം.

എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍. ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

Can Diabetic Patients drink Tender Coconut water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശിക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

വിവാഹം താല്‍പ്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം, ലിവ് ഇന് റിലേഷന്‍ഷിപ്പിനെതിരെ മോഹന്‍ ഭാഗവത്

ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍

SCROLL FOR NEXT