Bread with Cheese Pinterest
Health

പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ?

പ്രമേഹമുള്ളവർ പാർട്ട്-സ്കിം മൊസറെല്ല ചീസ് കഴിക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

പ്രമേഹ രോ​ഗികൾ ചീസ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ്. എന്നാൽ മിതമായ അളവിൽ ചീസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കില്ലെന്ന് ആർക്കൈവ്സ് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ സമീപകാല ​ഗവേഷണം വ്യക്തമാക്കുന്നു.

ചീസിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ സമ്പുഷ്ടവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള ശക്തമായ സംയോജനമാണിത്.

പ്രമേഹമുള്ളവർ പാർട്ട്-സ്കിം മൊസറെല്ല ചീസ് കഴിക്കുന്നതാണ് നല്ലത്. ഇതിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, പ്രോട്ടീൻ കൂടുതലാണ്, ഫുൾ-ഫാറ്റ് ചീസുകളെ അപേക്ഷിച്ച് പൂരിത കൊഴുപ്പ് കുറവാണ്.

പ്രോട്ടീനും കൊഴുപ്പും ദഹനത്തെ മന്ദഗതിയിലാക്കുന്നു, അതായത് ചീസ് കാർബോഹൈഡ്രേറ്റുകളുമായി ചേരുമ്പോൾ, ഗ്ലൂക്കോസ് പതിയെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നില്ല.മിതമായ അളവിൽ ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനം പറയുന്നു.

Can Diabetic people eat Cheese

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍

സബര്‍മതി നദിക്കരയില്‍ മോദിക്കൊപ്പം പട്ടം പറത്തി ജര്‍മന്‍ ചാന്‍സലര്‍; വിഡിയോ വൈറല്‍

'രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും, മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി'

'നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഗര്‍ഭമുണ്ടാക്കുക; സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധിയായത്?'; രാഹുലിനെതിരെ ഭാഗ്യലക്ഷ്മി

SCROLL FOR NEXT