പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ? 
Health

പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?

ഫ്രക്ടോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താൻ കഴിയും

Author : സമകാലിക മലയാളം ഡെസ്ക്

യാതൊരു വിധ പ്രിസര്‍വേറ്റീവുകളും ഇല്ലാത്ത പ്രകൃതിദത്ത പാനീയമാണ് തേങ്ങാ വെള്ളം. നിര്‍ജ്ജലീകരണം, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥതകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പമ്പകടത്താന്‍ ബെസ്റ്റാണ് തേങ്ങാ വെള്ളം പതിവായി കുടിക്കുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തേങ്ങാ വെള്ളത്തില്‍ ഫ്രക്ടോസ് (15%), ഗ്ലൂക്കോസ് (50%), സുക്രോസ് (35%) തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താൻ കഴിയും. കൂടാതെ 200 മില്ലിലിറ്റർ തേങ്ങാ വെള്ളത്തിൽ 40 മുതൽ 50 വരെ കലോറിയും 10 ​ഗ്രാം കാബ്സും അടങ്ങിയിട്ടുണ്ട്. ഇത് കാപ്പി അല്ലെങ്കിൽ ചായയ്ക്ക് സമാനമാണ്.

എന്നാല്‍ പ്രമേഹ രോഗികള്‍ക്കും തേങ്ങാ വെള്ളം കുടിക്കാം. അളവില്‍ നിയന്ത്രിക്കണമെന്ന് മാത്രം. ദിവസത്തിൽ രണ്ടുതവണ 8 ഔൺസ് (250 മില്ലി ലിറ്റർ) തേങ്ങാ വെള്ളം കുടിക്കാം. അതിൽ അധികമായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൂടാതെ അതിനൊപ്പം പ്രോട്ടീൻ അല്ലെങ്കിൽ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണവും ഒപ്പം കഴിക്കണം. അതായത് ബദാം, കപ്പലണ്ടി തുടങ്ങിയവ തേങ്ങാ വെള്ളം കുടിക്കുമ്പോൾ ഒപ്പം കൂട്ടാൻ മറക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള സ്പൈക്ക് ഒഴിവാക്കാൻ സഹായിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍