പല്ലുകള്‍ അമിതമായി ബ്രഷ് ചെയ്യുമ്പോള്‍ 
Health

പല്ലുകൾ ബ്രഷ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം; അമിതമായാൽ ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ

Author : സമകാലിക മലയാളം ഡെസ്ക്

വായയുടെ ശുചിത്വം നിലനിർത്തുന്നതിന് പല്ലുകൾ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അമിതമായതോ അനുചിതമായതോ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടമാകാന്‍ കാരണമാകും.

ഇത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.

പല്ലുകൾ ബ്രഷ് ചെയ്യേണ്ട രീതി

ഹാർഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോ​ഗിക്കുന്നതും പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും. അതിനാൽ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ ഉപയോ​ഗിക്കുന്നത് പല്ലുകൾ ആരോ​ഗ്യം സംരക്ഷിക്കും. പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.

അസിഡിക് ഭക്ഷണങ്ങള്‍

സിട്രസ് പഴങ്ങൾ, സോഡ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടുത്തും. ഇത് തടയുന്നതിന് അസിഡിക് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം ബ്രഷ് ചെയ്യുന്നതാണ് നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിര്‍ദേശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT