skin tags എക്സ്
Health

പാലുണ്ണി അർബുദത്തിന് കാരണമാകുമോ?

പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന സംശയം പലർക്കുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് അക്രോകോർഡോൺസ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന സംശയം പലർക്കുമുണ്ട്.

കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാ​ഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്.

പാലുണ്ണി ഉണ്ടാവുന്നത് എങ്ങനെ

പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന്, ജനിതകം ഒരു ഘടകമാണെന്ന് ​ഗവേഷകർ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്.

പാലുണ്ണിയെ അർബുദത്തിന് കാരണമാകുമോ?

പാലുണ്ണി പലപ്പോഴും അർബുദ വളർച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല. എന്നാൽ പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയിൽ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാൽ ശ്രദ്ധിക്കണം. ‌

Can Skin tags cause cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT