മിക്ക കേസുകളിലും രോഗ നിർണയം വൈകുന്നതാണ് കാൻസറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്തെ രോഗനിർണയം കാൻസർ പ്രതിരോധത്തിന് പ്രധാനമാണ്. ശരീരം നൽകുന്ന ചില പൊതുവായ സൂചനകൾ അവഗണിക്കരുത്.
അകാരണമായ ക്ഷീണവും തളര്‍ച്ചയും പതിവാകുന്നത് സൂക്ഷിക്കണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇത് ഒരു പക്ഷെ കാന്‍സറിന്‍റെ സൂചനയാവാം.
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും മറ്റൊരു മുന്നറിയിപ്പാണ്. ശരീരഭാരത്തില്‍ കാര്യമായ മാറ്റം വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.
വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകൾ കാൻസറിന് കാരണമാകാം. ചില മുഴകൾ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പാക്കണം.
ശീലങ്ങളിലെ മാറ്റങ്ങൾ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കിൽ അസാധാരണമായ രക്തസ്രാവം എന്നിവ മറ്റൊരു മുന്നറിയിപ്പാണ്. ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്.
ചർമത്തിൽ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തണം. വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിൽ പരിശോധന നടത്തി പ്രശ്നകാരിയല്ലെന്ന് ഉറപ്പാക്കണം.
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, അല്ലെങ്കിൽ തുടർച്ചയായ ദഹനക്കേട് തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങളും ചെറുതായി തള്ളിക്കളയരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates