Cardio exercise Pinterest
Health

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

45 മിനിറ്റോ ഒരു മണിക്കൂറോ കാർഡിയോ ചെയ്ത് നേരത്തേ കഴിച്ച ഭക്ഷണത്തിലെ കലോറി കത്തിക്കാൻ ശ്രമിക്കുന്നവരുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

നാൽപതു കഴിഞ്ഞാൽ ഫിറ്റ്നസ്സ് നിലനിർത്താനുള്ള ആവേശം കൂടും. ശരീരഭാരം കുറയ്ക്കാൻ പലരും കാർഡിയോ വ്യായാമങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ ഭക്ഷണത്തിന്റെ കലോറി കത്തിച്ചുകളയാൻ മാത്രം കാർഡിയോയെ ആശ്രയിക്കുന്നത് ശരിയാണോ? കാർഡിയോയ്ക്കൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഫിറ്റ്നസ് വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമത്തിന് പകരം, മൊത്തത്തിലുള്ള ആരോഗ്യത്തിനായി കാർഡിയോയെ ഉപയോഗിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

കൂടുതൽ കാർഡിയോ ചെയ്താൽ വണ്ണം കുറയുമോ?

45 മിനിറ്റോ ഒരു മണിക്കൂറോ കാർഡിയോ ചെയ്ത് നേരത്തേ കഴിച്ച ഭക്ഷണത്തിലെ കലോറി കത്തിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ഇത്തരത്തിൽ അമിതമായി വ്യായാമം ചെയ്യുമ്പോൾ പിന്നീട് ദിവസം മുഴുവൻ ക്ഷീണവും അമിത വിശപ്പും അനുഭവപ്പെടാം. എന്നിട്ടും പ്രതീക്ഷിച്ച രീതിയിൽ ശരീരഭാരം കുറയാത്ത സാഹചര്യവുമുണ്ടാകാം.

കാർഡിയോ ചെയ്യുന്നതിലൂടെ കലോറി കുറയുമെങ്കിലും, ശരീരം അതിനോട് പൊരുത്തപ്പെടാൻ തുടങ്ങും. വ്യായാമത്തിന് ശേഷം വിശപ്പ് കൂടാം. അതേസമയം, ദിവസത്തിലെ മറ്റ് സമയങ്ങളിൽ നമ്മൾ അറിയാതെ തന്നെ കുറച്ച് മാത്രമേ നടക്കുകയോ ചലിക്കുകയോ ചെയ്യൂ. ശരീരചലനം കുറയാനിടവരും. ഇതോടെ വ്യായാമത്തിലൂടെ ചെലവാക്കിയ കലോറിയുടെ വലിയൊരു ഭാഗം ശരീരം തിരിച്ചുപിടിച്ചേക്കാം.

അതുകൊണ്ട്, കൂടുതൽ സമയം കാർഡിയോ ചെയ്യുന്നതുകൊണ്ടു മാത്രം അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയണമെന്നില്ല. കഠിനമായി വ്യായാമം ചെയ്തിട്ടും ഫലം കാണാത്തതിന്റെ ഒരു കാരണം ഇതായിരിക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊർജം വർധിപ്പിക്കാനും സമ്മർദം നിയന്ത്രിക്കാനും വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുപ്പിനെ സഹായിക്കാനുമൊക്കെ കാർഡിയോ ഉപകാരപ്രദമാണ്. ഒപ്പം തന്നെ സ്ഥിരമായ കൊഴുപ്പ് കുറയ്ക്കാനായി ഭക്ഷണക്രമത്തിലും സ്‌ട്രെങ്ത് ട്രെയിനിങ്ങിനും കൂടുതൽ പ്രാധാന്യം നൽകണം.

Cardio exercise for burning Calorie

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'