cataract surgery Meta AI Image
Health

തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം, ചെയ്യേണ്ടതും ചെയ്യരുതാത്തതും

മുന്നോട്ട് കുനിയുകയോ അഞ്ച് കിലോയിൽ കൂടുതൽ ഭാരം ഉയർത്തുകയോ ചെയ്യുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോൾ കാഴ്ചയെ ബാധിക്കുന്ന രോഗാവസ്ഥയാണ് തിമിരം. ഇത് കാഴ്ച മങ്ങലിനും ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കാനും ഇടയാക്കും. ലോകമെമ്പാടും ഏതാണ്ട് 94 ദശലക്ഷം ആളുകള്‍ തിമിര ബാധിതരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. തിമിരം മൂലം തകരാറിലായ കാഴ്ച പുനഃസ്ഥാപിക്കുന്നതിന് ശസ്ത്രക്രിയയാണ് സാധാരണ ചെയ്യുന്ന നടപടി.

ശസ്ത്രക്രിയ 95 ശതമാനത്തിലധികം കേസുകളിലും സുരക്ഷിതവും വിജയകരവുമാണ്. എന്നാല്‍ ശസ്ത്രക്രിയ യാത്രയുടെ പകുതി മാത്രമേ ആകുന്നുള്ളു. ശാസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ 48 മണിക്കൂര്‍ നിര്‍ണായകമാണ്. ഈ ഘട്ടത്തിൽ കണ്ണുകളിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ പരിചരണമാണ് പ്രധാനം.

ആദ്യ 48 മണിക്കൂർ നിർണായകമാകുന്നതെങ്ങനെ

ശസ്ത്രക്രിയ കണ്ണുകളുടെ അതിലോലമായ ലെൻസുകളിലാണ് ചെയ്യുന്നത്. ഇതിലുണ്ടാകുന്ന മുറിവ് സ്വാഭാവികമായും സുഖപ്പെടുമെങ്കിലും, ആദ്യ രണ്ട് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അണുബാധ, വീക്കം അല്ലെങ്കിൽ മർദ്ദത്തിലെ മാറ്റങ്ങൾ പോലുള്ള ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീർണതകൾ ആദ്യ രണ്ട് ദിവസത്തിലെ പരിചരണം കൊണ്ട് മറികടക്കാൻ സാധിക്കും. അതുകൊണ്ട്, ഈ 48 മണിക്കൂർ മുൻകരുതലുകൾ പാലിക്കുന്നത് കാഴ്ച ഫലങ്ങളും ദീർഘകാല കണ്ണിന്റെ ആരോഗ്യവും ഗണ്യമായി മെച്ചപ്പെടുത്തും.

ശസ്ത്രക്രിയയ്ക്ക് ശേഷം ചെയ്യേണ്ടത്

വിശ്രമിക്കുമ്പോൾ സ്ഥാനം ശ്രദ്ധിക്കുക

ശസ്ത്രക്രിയയ്ക്ക് ശേഷം, നിവർന്നോ ശസ്ത്രക്രിയ നടത്തിയ കണ്ണിന് എതിർവശമോ തിരിഞ്ഞു കിടക്കുക. ഇത് കണ്ണിലെ സമ്മർദം കുറയ്ക്കും. ഉറങ്ങുമ്പോൾ തല അല്പം ഉയർത്തി വയ്ക്കുക, രാത്രിയിൽ ആകസ്മികമായി ഉരസുന്നത് ഒഴിവാക്കാൻ സംരക്ഷണ ഐ ഷീൽഡ് ധരിക്കുക.

തുള്ളിമരുന്ന് മുടക്കരുത്

ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ആൻറിബയോട്ടിക്, ആന്റി-ഇൻഫ്ലമേറ്ററി തുള്ളിമരുന്ന് കൃത്യമായി നിർദേശിക്കുന്നതു പോലെ ഉപയോഗിക്കുക. തുള്ളിമരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് കൈകൾ കഴുകുക, കുപ്പിയുടെ അഗ്രം കണ്ണിലേക്ക് തൊടുന്നത് ഒഴിവാക്കുക, വ്യത്യസ്ത തുള്ളിമരുന്നുകൾക്കിടയിൽ കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഇടവേളയെടുക്കണം. അണുബാധ തടയുന്നതിനും വീക്കം നിയന്ത്രിക്കുന്നതിനും ഇത് പ്രധാനമാണെന്നും ഡോക്ടർമാർ പറയുന്നു.

കണ്ണ് സൗമ്യമായി വൃത്തിയാക്കാം

കണ്ണിൽ നിന്ന് നേരിയ സ്രവം ഒഴുകുന്നുണ്ടെങ്കിൽ, തണുത്ത തിളപ്പിച്ച വെള്ളത്തിൽ മുക്കിയ അണുവിമുക്തമായ കോട്ടൺ ഉപയോഗിച്ച് വൃത്തിയാക്കാം. എപ്പോഴും അകത്തെ മൂലയിൽ നിന്ന് പുറത്തേക്ക് തുടയ്ക്കുക, ഓരോ തുടയ്ക്കലിനും പുതിയ കോട്ടൺ ഉപയോഗിക്കുക.

സംരക്ഷണ കണ്ണടകൾ ധരിക്കുക

പൊടി, കാറ്റ്, സൂര്യപ്രകാശം, ആകസ്മികമായ സമ്പർക്കം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് സൺഗ്ലാസുകൾ ഉപയോഗിക്കുക. പ്രത്യേകിച്ച് പുറത്തും രാത്രിയിലും അവ ധരിക്കുന്നത് സുഗമമായ രോഗശാന്തിക്ക് സഹായിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ചെയ്യരുതാത്തത്

കുനിയുകയോ, ഭാരമുള്ള വസ്തുക്കൾ ഉയർത്തുകയോ ചെയ്യരുത്

മുന്നോട്ട് കുനിയുകയോ, അഞ്ച് കിലോയിൽ കൂടുതൽ ഭാരം ഉയർത്തുകയോ ചെയ്യുന്നത്. ഇത് കണ്ണിൻ്റെ മർദ്ദം വർധിപ്പിക്കുകയും മുറിവിൽ ആയാസം ഉണ്ടാക്കുകയും ചെയ്യും. കഠിനമായ വീട്ടുജോലികളും ഭാരമേറിയ ജോലികളും ഒഴിവാക്കുക.

കണ്ണിൽ തടവുകയോ തൊടുകയോ ചെയ്യരുത്

കണ്ണ് തിരുമ്മുന്നത് അണുബാധ സാധ്യത വർധപ്പിക്കുന്നു. നേരിയ ചൊറിച്ചിൽ പോലും അവഗണിക്കണം.

കണ്ണുകളിൽ വെള്ളം, സോപ്പ്, മേക്കപ്പ് എന്നിവ ഒഴിവാക്കുക

കുറഞ്ഞത് 48 മണിക്കൂറെങ്കിലും ശസ്ത്രക്രിയ ചെയ്ത കണ്ണുകളിൽ വെള്ളം, ഷാംപൂ, സോപ്പ്, മേക്കപ്പ് എന്നിവ അകറ്റി നിർത്തുക. ഏകദേശം നാല് ആഴ്ചത്തേക്ക് കണ്ണ് മേക്കപ്പ് ഒഴിവാക്കണം.

ഉടനെ വാഹനമോടിക്കരുത്

ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വാഹനമോടിക്കരുത്. വാഹനമോടിക്കുന്നത് സുരക്ഷിതമാണെന്ന് ഡോക്ടർ സ്ഥിരീകരിക്കുന്നത് വരെ കാത്തിരിക്കുക.

നീന്തൽ ഒഴിവാക്കുക

കുളങ്ങളിലെയും സ്പാകളിലെയും വെള്ളത്തിൽ കണ്ണിന് ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ അടങ്ങിയിരിക്കാം. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.

കണ്ണിന് നേരിയ ചുവപ്പ്, ലൈറ്റ് സെൻസിറ്റിവിറ്റി, നേരിയ വെള്ളമൊഴുകൽ എന്നിവ ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണമാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ അവ അപ്രത്യക്ഷമാകും. ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം തീവ്രമല്ലാത്ത ചലനം ആരംഭിക്കാം, പക്ഷേ പൊടി നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കുക, പുറത്തെ പ്രകാശ സംവേദനക്ഷമത നിയന്ത്രിക്കാൻ UV-തടയുന്ന സൺഗ്ലാസുകൾ ധരിക്കുക.

അതേസമയം, കണ്ണിന് വേദന കൂടുകയോ, കാഴ്ച വഷളാകുകയോ, അല്ലെങ്കിൽ പുതിയ ഫ്ലോട്ടറുകൾ, കാഴ്ചയിൽ ഒരു കർട്ടൻ പോലുള്ള നിഴൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ നേത്ര ശസ്ത്രക്രിയാ വിദഗ്ധനെ ബന്ധപ്പെടുക. ഈ ലക്ഷണങ്ങളിൽ നേരത്തെ ശ്രദ്ധ ചെലുത്തുന്നത് ഗുരുതരമായ സങ്കീർണതകൾ തടയാനും നിങ്ങളുടെ കാഴ്ച സംരക്ഷിക്കാനും സഹായിക്കും.

Just had cataract surgery? Ophthalmologist shares 10 dos and don’ts for the first 48 hours to prevent infection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ഭോജ്ശാലയില്‍ ബസന്ത് പഞ്ചമി ആരാധനയ്ക്ക് തടസ്സമില്ല; മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും സുപ്രീംകോടതി അനുമതി

'കരിയറില്‍ ഒരു ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വണ്‍, ടു, ത്രീ, ഫോര്‍'; മാളവിക പറഞ്ഞ നടി കാജല്‍ അഗര്‍വാളെന്ന് സോഷ്യല്‍ മീഡിയ

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

ഒന്നര മണിക്കൂര്‍ കാത്തു നിര്‍ത്തി, ഷാഹിദും നായികയും വരാന്‍ വൈകി; ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി നാന പടേക്കര്‍, വിഡിയോ

SCROLL FOR NEXT