chia seeds Pinterest
Health

ദിവസവും ചിയ സീഡ്സ് കുതിർത്ത വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും

ചിയ സീഡ്സിൽ ഫൈബർ ധാരാളം ഉള്ളതിനാൽ മലബന്ധം കുറയ്ക്കാനും ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്താനും സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞൻ വിത്തുകളായ ചിയ സീഡ്സ് ഇന്ന് ഹെൽത്ത് ഫ്രീക്കുകളുടെ ഫേവറിറ്റ് ലിസ്റ്റിൽ പ്രധാനിയാണ്. ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ഇവ രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും.

ചിയ സീഡ്സ് ആരോ​ഗ്യ ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്തും

ചിയ സീഡ്സിൽ ഫൈബർ ധാരാളം ഉള്ളതിനാൽ മലബന്ധം കുറയ്ക്കാനും ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്താനും സഹായിക്കും.

വയർ നിറഞ്ഞ അനുഭവം നൽകും

കുതിർത്ത ചിയ സീഡ്സ് വെള്ളം കുടിച്ചാൽ കൂടുതൽ നേരം വിശക്കാത്തതിനാൽ അനാവശ്യ സ്നാക്കിംഗ് കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.

ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യും

ചിയ സീഡ്സ് വെള്ളം കൂടുതൽ വലിച്ചെടുക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് നല്ലത്

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകരമാണ്.

എനർജി വർധിപ്പിക്കും

രാവിലെ കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകാനും ദിവസമെങ്ങും ആക്റ്റീവ് ആയിരിക്കാനും സഹായിക്കും.

ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും

ഫൈബർ ഉള്ളതിനാൽ പഞ്ചസാരയുടെ ആഗിരണം പതുക്കെയാക്കുകയും ബ്ലഡ് ഷുഗർ പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാനും സഹായിക്കും.

എങ്ങനെ തയ്യാറാക്കാം?

  • ഒരു ഗ്ലാസ് വെള്ളത്തിൽ 1–2 ടേബിൾ സ്പൂൺ ചിയ സീഡ്സ് ചേർക്കുക

  • രാത്രി മുഴുവൻ കുതിർത്തുവയ്ക്കുക

  • രാവിലെ അല്പം നാരങ്ങ നീരും തേനും ചേർത്ത് കുടിക്കാം

എന്നാൽ ആരോഗ്യഗുണമുണ്ടെന്ന് പറഞ്ഞ് അമിതമായാൽ ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായാൽ വയറുവീക്കം, ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ ചെറിയ അളവിൽ തുടങ്ങുന്നതാണ് നല്ലത്.

Chia Seeds in Morning Routine. Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !