ചിയ വിത്തുകള്‍ 
Health

ദിവസവും രണ്ട് ടീസ്പൂൺ‌; കൂടിപ്പോയാൽ ചിയ വിത്തുകൾ ആരോ​ഗ്യത്തിന് പണി തരും

നാരുകൾ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെങ്കിലും അമിതമായാൽ മലബന്ധത്തിന് കാരണമാകും.

Author : സമകാലിക മലയാളം ഡെസ്ക്

കാഴ്ചയില്‍ ചെറുതെങ്കിലും പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകള്‍. സാൽവിയ ഹിസ്പാനിക്ക സസ്യത്തിൽ നിന്നെടുക്കുന്ന ചിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ്. എന്നാൽ ഇവ അധികമായി കഴിക്കുന്നതും ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ഇതിലടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെങ്കിലും അമിതമായാൽ മലബന്ധം, വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ, ദഹനക്കേട്, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

ചിയ വിത്തുകൾ ചവച്ചരച്ച് കഴിക്കേണ്ടതും പ്രധാനമാണ്. എന്നാൽ ശരിയായി ചവയ്ക്കാതെ ചിയ വിത്തുകൾ കഴിക്കുന്നതിന് പിന്നാലെ വെള്ളം കുടിക്കുന്നത് ഇവ ജെൽ പോലെയായി മാറുകയും തൊണ്ടയിൽ കുടുങ്ങാനും സാധ്യതയുണ്ട്. ചിലപ്പോൾ മരണം വരെ സംഭവിക്കാം.

കൂടാതെ ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗുരുതരമായി ബാധിക്കാം. ചില സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും ചിയ വിത്തുകൾ കാരണമാകുന്നു. ഇത് പുരുഷൻമാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് കാൻസറിനും കാരണമാകുന്നതായാണ് റിപ്പോർട്ടുകള്‍.

ദിവസം എത്ര ചിയ വിത്തുകൾ കഴിക്കണം?

ദിവസവും ഡയറ്റില്‍ ഉൾപ്പെടുത്താൻ പറ്റിയ മികച്ച ഒരു ഭക്ഷണമാണ് ചിയ വിത്തുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനമനുസരിച്ച് സ്ത്രീകളും പുരുഷന്മാരും പ്രതിദിനം 25 മുതല്‍ 38 ഗ്രാം വരെ നാരുകൾ കഴിക്കണം. അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT